ലക്നൗ : അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഭൂമി പൂജ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷ കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയാണ് അപേക്ഷ തള്ളിയത്. സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പൂജ നടത്തുന്നതെന്ന് കോടതി പറഞ്ഞു.
ആഗസ്റ്റ് അഞ്ചിനാണ് അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഭൂമി പൂജ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സ്വദേശിയായ അഭിഭാഷകന് കോടതിയെ സമീപിച്ചത്.
ഭൂമി പൂജയില്‍ ഏകദേശം 200 ലധികം ആളുകള്‍ പങ്കെടുക്കും. ഇത് കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന് കോടതിയില്‍ അപേക്ഷ നല്‍കിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ഒത്തു കൂടുന്നത് കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുന്നതിന് കാരണമാകുമെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ പൂജ നടത്താന്‍ തടസ്സമില്ലെന്ന് അറിയിച്ച കോടതി ഭൂമി പൂജ സങ്കല്‍പ്പത്തെ ആധാരമാക്കിയുള്ളതാണെന്ന് അറിയിക്കുകയായിരുന്നു.