ലക്നൗ : രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് അയോദ്ധ്യ സന്ദര്‍ശിക്കും. ശനിയാഴ്ച അദ്ദേഹം അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഭൂമി പൂജയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് അദ്ദേഹം അയോദ്ധ്യ സന്ദര്‍ശിക്കുന്നത്.
അയോദ്ധ്യയില്‍ എത്തുന്ന അദ്ദേഹം ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗസ്റ്റ് അഞ്ചിനാണ് അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 200 പേരെയാണ് തറക്കല്ലിടല്‍ ചടങ്ങിനായി ക്ഷണിച്ചിരിക്കുന്നത്. അന്നേ ദിവസം നടക്കുന്ന പരിപാടികളിലും യോഗി ആദിത്യനാഥ് പങ്കെടുക്കും.