കോഴിക്കോട് : നിരീക്ഷണം ലംഘിച്ച് കണ്ടെയ്ന്മെന്റ് സോണില്‍ ഇറങ്ങിയ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കേസ്. തോട്ടുമുക്കം സ്വദേശി ജോണി ഇടശ്ശേരിക്കെതിരെയാണ് കേസ് എടുത്തത്. മുക്കം പോലീസിന്റേതാണ് നടപടി.
ഇന്ന് ഉച്ചയോടെയാണ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ജോണി നിരീക്ഷണം ലംഘിച്ച് കണ്ടെയ്ന്മെന്റ് സോണായ തോട്ടുമുക്കത്ത് എത്തിയത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ദ്രുതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ നിരീക്ഷണം ലംഘിച്ചത് ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ദ്രുത കര്‍മ്മ സേന പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത്. പ്രദേശത്തെ കൊറോണ രോഗികളുമായി ജോണി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.