ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വിപണിമൂല്യം 43 ശതമാനം ഉയര്‍ന്ന് 189 ബില്യണ്‍ ഡോളറായതോടെ എക്സോണ്‍ മൊബീല്‍ കമ്പനിയെ റിലയന്‍സ് മറികടന്നു. ഇതോടെയാണ് റിലയന്‍സ് രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി മാറിയത്.
വിപണി മൂല്യത്തില്‍ 100 കോടി ഡോളറോളമാണ് എക്സോണ്‍ മൊബീലിന് നഷ്ടമായത്. ആഗോള വ്യാപകമായുണ്ടായ എണ്ണ ആവശ്യകതയിലെ കുറവാണ് എക്സോണിനെ ബാധിച്ചത്. 39 ശതമാനമാണ് എക്സോണിന്റെ ഓഹരി വില കുറഞ്ഞത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 184.7 ബില്യണ്‍ ഡോളറാണ്.
റിലയന്‍സിന്റെ ഓഹരി വിലയില്‍ 46 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. നാലു മാസം കൊണ്ട് 115.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് കമ്പനിയ്ക്കുണ്ടായത്. ലോകത്താദ്യമായാണ് ഒരു കമ്പനി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് നിക്ഷേപകരുടെ ആസ്തിയില്‍ ഇത്രയും മൂല്യവര്‍ധന നല്‍കുന്നത്. ജിയോപ്ലാറ്റ്ഫോമിലൂടെ വന്‍തോതില്‍ വിദേശ നിക്ഷേപം സ്വീകരിച്ചതും അവകാശ ഓഹരി ഇറക്കിയതുമാണ് ഓഹരിവിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.