കട്ടക്: കുടുംബാംഗങ്ങളെ അകത്ത് പൂട്ടിയിട്ട് വീടിന് തീയിട്ടു. ഒഡീശയിലെ ഗിരിന്ഗാ ഗ്രാമത്തിലാണ് സംഭവം. തീപിടുത്തത്തില്‍ വീട്ടമ്മ കൊല്ലപ്പെടുകയും മറ്റ് നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്്തു.
55 വയസ്സുകാരിയായ ഗീതാഞ്്ജലി എന്ന വീട്ടമ്മയാണ് തീപിടുത്തത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അവരുടെ ഭര്‍ത്താവ് മനാസ് ബാരിക്, മകന് ലിപു, മരുമകള്‍ റിങ്കി, 12 വയസ്സുള്ള പേരക്കുട്ടി എന്നിവര്‍ ദേഹമാസകലം പൊള്ളലേറ്റ് ചികിത്സയിലാണ്.
വീട് പുറത്തുനിന്നും പൂട്ടി തീകൊടുത്തതായാണ് പരിസരവാസികള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും എത്തിയശേഷമാണ് വീടിനകത്തുള്ളവരെ പുറത്തെത്തിക്കാനായത്.
വീട്ടിലുള്ളവര്‍ നല്ല ഉറക്കത്തിലായ സമയത്തായിരുന്നു തീവെയ്പ്പുണ്ടായത്. തീപിടിച്ച ശേഷം മുറിയ്ക്കകത്ത് പുക നിറഞ്ഞപ്പോഴാണ്് വീട്ടുകാര്‍ ഒച്ചവെച്ച്തെന്ന് പരിസരവാസികള്‍ പറഞ്ഞു. കൊലപാതക ശ്രമമാണ് നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.