പിടയ്ക്കുന്ന കൊമ്പന്‍ സ്രാവിനെയും കൊണ്ട് പറന്നുയര്‍ന്ന് കഴുകന്‍! വിചിത്ര വീഡിയോ വൈറല്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

പിടയ്‌ക്കുന്ന കൊമ്പന്‍ സ്രാവിനെയും കൊണ്ട് പറന്നുയര്‍ന്ന് കഴുകന്‍! വിചിത്ര വീഡിയോ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 10:24 pm IST
FacebookTwitterWhatsAppTelegram

സമൂഹമാധ്യമങ്ങളിലെ പല ദൃശ്യങ്ങളും നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്.. എന്താ സത്യമല്ലേ…? പല ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു വലിയ സ്രാവിനെയും കൊണ്ട് ആകാശത്തേയ്‌ക്ക് പറന്നുയരുന്ന ഒരു കഴുകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്.

കഴുകന്‍ തന്റെ നഖങ്ങള്‍ക്കുള്ളില്‍ ഒരു വലിയ മത്സ്യത്തെ ബലമായി പിടിച്ചുകൊണ്ട് ആകാശത്തേയ്‌ക്ക് പറന്നുയരുന്ന ഈ കാഴ്‌ച്ച 2020ല്‍ നാം കാണുന്ന ഏറ്റവും പുതിയ വിചിത്ര കാഴ്‌ച്ചയാണ്. ആകാശ ഉയരങ്ങളിലേയ്‌ക്ക് പറന്നകലുമ്പോള്‍ കഴുകന്റെ വലയിലകപ്പെട്ട കൂറ്റന്‍ സ്രാവ് ജീവന് വേണ്ടി പിടയ്‌ക്കുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ പറയുന്നത് ഇതൊരു ചെറിയ സ്രാവാണെന്നാണ്.

യുഎസ്എയിലെ മിര്‍ട്ടിന്‍ ബീച്ചില്‍ നിന്നും ആഴ്‌ച്ചകള്‍ക്ക് മുന്‍പ് പകര്‍ത്തിയ ദൃശ്യമാണിത്. ഫെയ്സ്ബുക്ക് യൂസറായ കെല്ലി ബര്‍ബേജാണ് സൗത്ത് കരോലിനയില്‍ നിന്നും ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തിയത്. ശേഷം അദ്ദേഹം ഒരു പബ്ലിക് ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചു. “ഇത് കഴുകനോ അതോ കോണ്ടൂര്‍ പക്ഷിയോ? മിര്‍ട്ടില്‍ ബീച്ചില്‍ നിന്നും ഒരു സ്രാവിനെ പിടികൂടി!” എന്ന അടികുറിപ്പോടെയാണ് കെല്ലി ബര്‍ബേജ് വീഡിയോ പങ്കുവെച്ചത്. പിന്നീട് ഈ വീഡിയോ ക്ലിപ് ട്വിറ്ററില്‍ പങ്കുവെച്ചപ്പോള്‍ 30 ദശലക്ഷം കാഴ്‌ച്ചക്കാരാണ് കണ്ടത്. പതിനായിരത്തില്‍ പരം കമന്റുകളും ലഭിച്ചിട്ടുണ്ട്. ട്വീറ്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. “ഭ്രാന്തമാണ് പ്രകൃതി” എന്നൊരാള്‍ കുറിച്ചപ്പോള്‍ അത് ശരിയാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

ട്രാക്കിംഗ് ഷാര്‍ക്ക്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുമ്പോള്‍ പൊതുജനങ്ങളോട് ഇവര്‍ ഒരു സഹായവും തേടുന്നുണ്ട്. ഇതിലെ പക്ഷിയെയും മത്സ്യത്തെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്നാണ് ഇവര്‍ പൊതുജനങ്ങളോട് ചോദിക്കുന്നത്. പക്ഷിയുടെ പിടിയില്‍ നിന്നും മത്സ്യം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വെറുതെയാണെന്നും ഇവര്‍ പറയുന്നു. ഇത് ഏതുതരം പക്ഷിയാണെന്ന് ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്നും ഈ പക്ഷി സ്രാവിനെ പിടിക്കുന്നുണ്ടോ എന്നുമാണ് ട്രാക്കിംഗ് ഷാര്‍ക്ക്സ് ചോദിക്കുന്നത്.

പല ട്വിറ്റര്‍ യൂസേര്‍സിനിടയിലും ഇതൊരു ചര്‍ച്ചയായി മാറി. ചിലര്‍ ഈ പക്ഷിയെയും മത്സ്യത്തെയും കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുകൂട്ടം പറയുന്നത് ഇതൊരു ചെറിയ സ്രാവാണെന്നും, മറ്റൊരു കൂട്ടര്‍ ലേഡി ഫിഷ് ആണെന്നും സ്പാനിഷ് അയല ആണെന്നുമാണ് വാദിക്കുന്നത്. പക്ഷിയുടെ പേരിലും ആളുകള്‍ കണ്ടുപിടിത്തങ്ങളുമായി എത്തിയിട്ടുണ്ട്. ഇത് ഓസ്പ്രേ ആണെന്നും വലിയ ഇരപിടിക്കുന്ന മത്സ്യത്തെ ഭക്ഷിക്കുന്ന പക്ഷിയാണെന്നുമാണ് ഒരു ട്വീറ്റ്.

Anyone know what type of bird this is and is it holding a shark? #myrtlebeach 📽 Kelly Burbage pic.twitter.com/gc59xihiM7

— Tracking Sharks (@trackingsharks) June 30, 2020

Tags: Viral Videoviralshark
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies