പനങ്കുല പോലെയുള്ള മുടി എല്ലാവർക്കും വേണം , എന്നാൽ അതിനായി സമയം ചിലവഴിക്കാൻ തയ്യാറാണോ , എങ്കിൽ ഇതാ നല്ല നാടൻ രീതികൾ .നമ്മുടെ വീട്ടില്‍ തന്നെയുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് മുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കാനാകും, ഈ നാടന്‍ വിദ്യകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ ഒരു മാസത്തിനകം വ്യത്യാസങ്ങള്‍ തിരിച്ചറിയാം.
1. തലേദിവസത്തെ കഞ്ഞി വെള്ളം എടുത്ത് അതിലേക്ക് ഇഞ്ചി നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പിടിപ്പിച്ചതിനു ശേഷം കഴുകികളയുക. ഇത് മുടി നന്നായി വളരാനും അറ്റം പിളരുന്നത് ഇല്ലാതാക്കാനും സഹായിക്കുന്നു.
2. പേരയില നന്നായി തിളപ്പിച്ച് ചൂടാറിയശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ തലയില്‍ ഒഴിക്കുന്നത് മുടി പൊട്ടി പോകുന്നത് ഇല്ലാതാക്കുകയും നന്നായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.
3. ഉലുവയും തുളസിയിലയും തലേദിവസം കുതിര്‍ത്തു വയ്‌ക്കുക പിറ്റേന്ന് അരച്ചെടുത്ത് തലയില്‍ പുരട്ടി പിടിപ്പിച്ച ശേഷം കഴുകിക്കളയുക. തലയിലെ താരന്‍ ഇല്ലാതാക്കുന്നതിനും മുടിയുടെ വളര്‍ച്ചയ്‌ക്കും ഉപകാരപ്രദമാണ്.
4. ചെറുനാരങ്ങാ നീരും തേങ്ങാപ്പാലും ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക തലയ്‌ക്ക് തണുപ്പു ലഭിക്കാനും താരന്‍ അകറ്റാനും ഇത് സഹായിക്കുന്നു.
5. ആര്യവേപ്പില,കറിവേപ്പില, മൈലാഞ്ചി, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് അരച്ച് തലയോട്ടിയില്‍ പിടിപ്പിക്കുന്നത് മുടികൊഴിച്ചില്‍ അകറ്റി മുടിവളരുന്നതിനും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും സഹായിക്കുന്നു.
6. കറ്റാര്‍വാഴയുടെ ഉള്ളിലെ കൊഴുപ്പ് തലയോട്ടി തേച്ചുപിടിപ്പിക്കുന്നത് മുടി മുടി നന്നായി വളരാനും പൊട്ടുന്നത് ഇല്ലാതാക്കാനും സഹായിക്കുന്നു.
മുടിയുടെ ആരോഗ്യവും സംരക്ഷണവും നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. കെമിക്കല്‍ അടങ്ങിയ എണ്ണകളിൽ നിന്നു മാറി വീട്ടിലെ നാടന്‍ രീതികള്‍ പരീക്ഷിച്ചു നോക്കൂ ഫലം ഉറപ്പായും ലഭിക്കും. മുടിയുടെ പ്രശ്‌നങ്ങള്‍ക്കു പുറമേ നല്ല ഉറക്കം ലഭിക്കാനും തലവേദന ഇല്ലാതാക്കാനും ഇവ വളരെ ഉപകാരപ്രദമാണ്.















