രാമശ്ശേരിയില്‍ നിന്നൊരു ഇഡ്ഡലി പെരുമ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമശ്ശേരിയില്‍ നിന്നൊരു ഇഡ്ഡലി പെരുമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 01:18 pm IST
FacebookTwitterWhatsAppTelegram

നല്ല പൂ പോലെയുള്ള ഇഡ്ഡലിയും ,സാമ്പാറും കേൾക്കുമ്പോൾ തന്നെ വയറു നിറയുന്ന സന്തോഷം അല്ലേ , മലയാളിയുടെ വികാരം തന്നെ ആണ് ഇഡ്ഡലി എന്നു പറയാം. ആ കൂട്ടത്തിലും ഒരു താരമുണ്ട് വെറും താരമല്ല സൂപ്പർ താരം അതാണ് രാമശ്ശേരി ഇഡ്ഡലി.

ഒരു ഏച്ചുകെട്ടലുകളും ഇല്ലാത്ത ഒരു സാധാരണ ഗ്രാമത്തിനെ , ഭാരതത്തിന്‍റെ ഭക്ഷണ ഭൂപടത്തില്‍ അടയാളപ്പെടുത്തിയത് , ആ ഗ്രാമത്തിലെ ചുരുക്കം ചില വീട്ടുകാര്‍ മാത്രം ഉണ്ടാക്കുന്ന ഒരു ഇഡ്ഡലി ആണ്… രാമശ്ശേരി ഇഡ്ഡലി. പാലക്കാട് – പൊള്ളാച്ചി റോഡിലൂടെ ഒരു അര മണിക്കൂര്‍ സഞ്ചരിച്ചാല്‍ എലപ്പുള്ളിക്കടുത്തുള്ള രാമശ്ശേരിയില്‍ എത്താം.ശാന്തമായ , നെല്‍പ്പാടങ്ങളുള്ള, പാലക്കാടിന്‍റെ എല്ലാ നന്മകളെയും ചേര്‍ത്ത് പിടിച്ച ഒരു ഗ്രാമം.

രാമശ്ശേരി ഇഡ്ഡലിയുടെ കഥ തുടങ്ങുന്നത് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. തമിഴ് നാട്ടില്‍  നിന്നും കുടിയേറിപാര്‍ത്ത  മുതലിയാര്‍ സമുദായത്തില്‍പ്പെട്ടവരാണ്  ഈ ഇഡ്ഡലിയെ രാമശ്ശേരിയില്‍ എത്തിച്ചത്. പതിയെ പതിയെ രാമശ്ശേരി ഇഡ്ഡലിയുടെ പെരുമ രാമശ്ശേരിയും കടന്നു സഞ്ചരിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും വിനോദ സഞ്ചാരികളും ഭക്ഷണ പ്രിയരും ഇഡ്ഡലി തേടി ഈ കൊച്ചു ഗ്രാമത്തില്‍ എത്തുന്നു.

രാമശ്ശേരിയില്‍ മുതലിയാര്‍ സമുദായത്തില്‍ പെട്ട ചുരുക്കം ചില വീട്ടുകാര്‍ മാത്രമേ ഇപ്പോള്‍ ഇത് ഉണ്ടാക്കുന്നുള്ളൂ. വലിയ ആര്‍ഭാടങ്ങളില്ലാതെ അത് അവര്‍ വിളമ്പുന്നു. ഈ ഇഡ്ഡലിയുടെ പ്രത്യേകത അതിന്‍റെ ആകൃതിയും മൃദുത്വവും തന്നെ ആണ്. രുചിയുടെ കാര്യം പിന്നെ പറയണ്ടല്ലോ. ഒരു കുട്ടി ദോശയെ അനുസ്മരിപ്പിക്കും ഈ ഇഡ്ഡലി. പൂവുപോലെ മൃദുലവും ആയിരിക്കും. തേങ്ങ ചമ്മന്തിയും, സാമ്പാറും പിന്നെ ഒരു സ്പെഷ്യല്‍ ചമ്മന്തി പൊടിയും ഇതിനെ കൂടുതല്‍ രുചികരമാക്കുന്നു.

ഇത് ഉണ്ടാക്കുന്നതും ഒരു പ്രത്യേക രീതിയില്‍ ആണ്. ഈ രീതി തന്നെ ആയിരിക്കാം അതിനെ കൂടുതല്‍ വ്യത്യസ്തമാക്കുന്നതും. സാധാരണ ഇഡ്ഡലി ഉണ്ടാക്കുന്നതുപോലെ , ഒരു ഇഡ്ഡലി തട്ടില്‍ ഒഴിച്ച് എളുപ്പം ഉണ്ടാക്കാവുന്ന ഒന്നല്ല ഇത്. ആദ്യം ഒരു കലത്തില്‍ വെള്ളം തിളപ്പിക്കുന്നു. ഇതിനുമുകളിലേക്ക് ഒരു മണ്‍ ചട്ടിയുടെ പൊട്ടിച്ചെടുത്ത വായ്ഭാഗത്തില്‍ നൂലുകള്‍ വരിഞ്ഞു വെയ്‌ക്കുന്നു.ഇതിന് മുകളിലേക്കു ഒരു നനഞ്ഞ തുണി വിരിക്കുന്നു.അതിലേക്കു മാവ് കോരിയൊഴിച്ചു ചെറുതായി പരത്തുന്നു. ശേഷം അടച്ചുവെയ്‌ക്കുന്നു.ഇങ്ങനെ ഒരു കലത്തില്‍ മൂന്നോ നാലോ ഇഡ്ഡലികള്‍ ഉണ്ടാക്കാം. 10 കിലോ അരിക്ക് 2 കിലോ ഉഴുന്ന് എന്നതാണു അനുപാതം.ഒരല്‍പ്പം ഉലുവയും ഉഴുന്നിന്‍റെ കൂടെ അരയ്‌ക്കുന്നു.

പണ്ടൊക്കെ പുളിമരത്തിന്‍റെ വിറകു കത്തിച്ച് അടുപ്പിലായിരുന്നു ഇത് പാകം ചെയ്തിരുന്നത്. അന്നൊക്കെ ഒരാഴ്ച വരെ ഇത് കേടുകൂടാതെ ഇരിക്കും എന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ചില കുടുംബങ്ങളെങ്കിലും ഗ്യാസടുപ്പിലേക്ക് മാറിയിട്ടുണ്ട്.

എന്നാലും എന്താണ് ഇതിന്‍റെ രഹസ്യമെന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്ന് രാമശ്ശേരിക്കാര്‍ പറയും. അവരുടെ അടുക്കളയിലേക്ക് കൂട്ടികൊണ്ടുപോയി ഉണ്ടാക്കുന്ന വിധം ഒരു മറയുമില്ലാതെ കാണിച്ചുതരും.  അപ്പോഴും നമുക്ക് സംശയം ബാക്കി നില്ക്കും. എന്തോ ഒരു രഹസ്യ ചേരുവ കൂടി ചേര്‍ക്കുന്നില്ലേ? ഉണ്ട് , തീര്‍ച്ചയായും ഉണ്ട്. കഠിനധ്വാനവും എളിമയും പിന്നെ കളങ്കമില്ലാത്ത സ്നേഹവും , കൈപ്പുണ്യവും ഇതാണ് ആ രഹസ്യ ചേരുവകള്‍. പിന്നെ വിളമ്പുമ്പോള്‍ ബഹുമാനത്തിന്‍റെ മേമ്പൊടി കൂടെ അല്പ്പം തൂവുന്നു. അങ്ങനെ അത് രാമശ്ശേരിയുടെ തനതായ സ്വാദാകുന്നു. ഭക്ഷണ പ്രിയരുടെ പ്രിയപ്പെട്ട ഇഡ്ഡലിയാകുന്നു.

ShareTweetSendShare

More News from this section

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

Latest News

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies