മഹീന്ദ്ര ഥാർ 2020 മോഡൽ ആഗസ്റ്റ് 15ന് വിപണിയിൽ എത്തും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മഹീന്ദ്ര ഥാർ 2020 മോഡൽ ആഗസ്റ്റ് 15ന് വിപണിയിൽ എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 08:58 pm IST
Facebook
Twitter
WhatsAppTelegram

വാഹനപ്രേമികൾ ഏറെ കാത്തിരിക്കുന്ന മഹീന്ദ്ര ഥാർ 2020 മോഡൽ വിപണിയിൽ എത്താൻ ദിവസങ്ങൾ മാത്രം. ഒരു വർഷത്തിലേറെയായി പരീക്ഷണയോട്ടത്തിലായിരുന്നു ഈ മോഡൽ. നേരത്തെ തന്നെ വാഹനം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വിപണിയിലേക്കുള്ള അരങ്ങേറ്റം വൈകുകയായിരുന്നു. ആഗസ്റ്റ് 15 ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വാഹനം വിപണിയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് ടീം ബിഎച്ച്‌പിയുടെ റിപ്പോർട്ട്.

നിലവിലെ സാഹചര്യം അനുസരിച്ച് മിക്ക നിർമാതാക്കളും പുതിയ മോഡലുകളെ അവതരിപ്പിക്കുന്നത് ഡിജിറ്റൽ വഴിയായതിനാൽ 2020 മഹീന്ദ്ര ഥാർ മോഡലിന്റെയും വിപണിയിലേക്കുള്ള അരങ്ങേറ്റം ഡിജിറ്റൽ വഴി തന്നെയായിരിക്കും.

പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ ആണ് 2020 മഹീന്ദ്ര ഥാർ ഒരുക്കിയിരിക്കുന്നത്. 140bhp കരുത്ത് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ഡീസൽ യൂണിറ്റും 180bhp കരുത്ത് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ TGDi എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനും ഉൾപ്പെടുന്ന വാഹനം വൈകാതെ തന്നെ നമുക്ക് നിരത്തുകളിൽ കാണാവുന്നതാണ്.

ജീപ്പ് ടാങ്ക്ലറുമായി സാമ്യമുള്ള തലയെടുപ്പാണ് 2020 മഹീന്ദ്ര ഥാറിന്റേത്. സോഫ്റ്റ് ടോപ്പ് പതിപ്പിൽ മാത്രം വിപണിയിൽ എത്തിയിരുന്ന വാഹനത്തിന്റെ ഹാർഡ് ടോപ്പും ഇത്തവണ ഇറങ്ങുന്നുണ്ട്. ഹാർഡ് ടോപ്പ് കൂടി രംഗത്തെത്തുന്നതോടെ വിപണിയിൽ വാഹനത്തിന് ആവശ്യക്കാർ ഏറും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സും ഓഫ് റോഡ് കഴിവും മെച്ചപ്പെടുത്തുന്നതിന് പുതിയ ലാഡർ ഫ്രെയിം ചാസിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.

ഏകദേശം 10 മുതൽ 14 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്.

മുൻവശത്തെ പുത്തൻ ബമ്പറാണ് മറ്റൊരു പ്രത്യേകത. ഇതിന്റെ ഇരുവശങ്ങളിലുമായി ഒരുക്കിയിരിക്കുന്ന ഫോഗ് ലാമ്പ്, എൽഇഡി ഹെഡ്‌ലാമ്പ്, ഏഴ് സ്ലാറ്റ് ഗ്രിൽ, ടേൺ ഇന്റിക്കേറ്റർ എന്നിവയും വാഹനത്തിന്റെ പുതുമകളാണ്.

എൽഇഡി ടെയിൽലാമ്പുകൾ, ബമ്പർ ഡിസൈൻ എന്നീ പ്രത്യേകതകളാണ് വാഹനത്തിന്റെ പിൻ വശത്തെ മാറ്റങ്ങൾ. ഹാർഡ് ടോപ്പ് മോഡൽ ആയതിനാൽ ഗ്ലാസ്സിട്ട ഹാച്ച്ഡോർ, ഡോറിന് മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയർ, ബമ്പറിലെ റീഫ്ലക്ഷൻ എന്നിവയും വാഹനത്തിലെ പിന്നിലെ പുതുമകൾ ആണ്.

അകത്തളത്തെ മനോഹരമാക്കാനായി പുത്തൻ ഡാഷ്ബോർഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്ട്രോൾ, ഫോർ വീൽ ഡ്രൈവ് ലിവർ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ, ക്യാപ്റ്റൻ സീറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

Tags: mahindramahindra_tharmahindra_thar_2020
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies