കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2026, 07:09 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: തെലങ്കാനയിലെ കൗകൂറില്‍ കാണാതായ അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബം താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ ക്ലബ്ഹൗസിന് സമീപത്തെ കിണറ്റിലാണ് ഔറേലി മോസസ് ഫെര്‍ണാണ്ടസ് എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ശനിയാഴ്ച വൈകുന്നേരം വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ട് അജ്ഞാത നമ്പറില്‍നിന്ന് കുട്ടിയുടെ മുത്തച്ഛന് ഫോണ്‍കോള്‍ ലഭിച്ചു.

20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കുടുംബം പണം നല്‍കാമെന്ന് അറിയിച്ചതിനു പിന്നാലെ വിളിച്ചയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് കുടുംബം ബെല്ലാരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ തിരച്ചിലിനിടെ രാത്രി ഒന്‍പതോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് റിപ്പോര്‍ട്ട്. റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ സുരക്ഷാ ജീവനക്കാരനായിരുന്ന വിക്രം കുട്ടിയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് മുന്‍പുള്ള രണ്ട് ദിവസങ്ങളില്‍ ഇയാള്‍ പരിസരത്ത് സംശയാസ്പദമായ രീതിയില്‍ ചുറ്റിനടന്നതായി താമസക്കാരും ആരോപിക്കുന്നു.

എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ഇയാളുടെ പങ്ക് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മോശം പെരുമാറ്റത്തെത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇയാളെ പിരിച്ചുവിടാന്‍ തീരുമാനിച്ച സമിതിയില്‍ കുട്ടിയുടെ മുത്തച്ഛനും അംഗമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ സംഭവത്തിനു പിന്നിലെന്ന് പൊലീസ് പരിശോധിക്കുന്നതായാണ് വിവരം. പ്രതിയെ കണ്ടെത്താന്‍ പത്ത് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ട്രെയിനില്‍ കയറി ഇയാള്‍ കടന്നുകളഞ്ഞിരിക്കാമെന്നും പൊലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാന്‍ വിശദമായ അന്വേഷണം തുടരുകയാണ്. കുട്ടിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങളും മോചനദ്രവ്യം ആവശ്യപ്പെട്ട ഫോണ്‍വിളിയുടെ ഉറവിടവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags: WELLPolice investigatingFive Year Old Found DeadMurder
Share
Tweet
SendShare

More News from this section

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

ചരടുവലിക്കുന്നതാര്? രാജ്യവിരുദ്ധ കലാപത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ നടൻ ഇമ്രാൻ ഖാൻ അമേരിക്കൻ പൗരൻ

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

Latest News

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies