കുഞ്ഞുങ്ങൾക്കും വൃദ്ധകൾക്കും പോലും രക്ഷയില്ലാത്ത അവസ്ഥ ; കേരളം ഇതെങ്ങോട്ട്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കുഞ്ഞുങ്ങൾക്കും വൃദ്ധകൾക്കും പോലും രക്ഷയില്ലാത്ത അവസ്ഥ ; കേരളം ഇതെങ്ങോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 10:48 am IST
FacebookTwitterWhatsAppTelegram

സാക്ഷര കേരളം! നൂറു ശതമാനം വിദ്യാസമ്പന്നരുടെ നാട്! സ്ത്രീ പുരുഷ സമത്വം ഉദ്ഘോഷിക്കുന്നവരുടെ നാട്! എന്നാൽ ഇവിടെ ഈ സമത്വം നിലനിൽക്കുന്നുവോ? പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതുമുത്തശ്ശിമാർ വരെ ഇവിടെ പീഡിപ്പിക്കപ്പെടുന്നു, അവഹേളിക്കപ്പെടുന്നു. രാത്രി പകൽ എന്ന വിത്യാസമില്ലാതെ ഒറ്റയ്‌ക്ക് യാത്ര ചെയ്യുവാനോ, ഒറ്റയ്‌ക്ക് താമസിക്കുവാനോ കഴിയാതെ വരുന്നു.

തൊഴിൽസ്ഥലങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപങ്ങളിൽ, യാത്രാവേളകളിൽ, താമസിക്കുന്ന ഇടങ്ങളിൽ തുടങ്ങി എല്ലായിടത്തും സ്ത്രീകൾ അപമാനിക്കപ്പെടുന്നു. കള്ളക്കടത്തിനും, ഭീകര ബന്ധങ്ങളിലും, മാഫിയ ബന്ധങ്ങളിലും അവരെ കരുവാക്കുന്നു. സ്വർണ്ണത്തിനും, പണത്തിനുമായി ആക്രമിക്കപ്പെടുന്നു, മാനഭംഗത്തിനിരയാക്കുന്നു, കൊലപ്പെടുത്തുന്നു.

പെണ്ണായി പിറന്നാൽ വീടിനു ശാപമായി കരുതുന്നവർ, അവളുടെ ഓരോ വളർച്ചാഘട്ടത്തിലും പല തരത്തിലുള്ള പീഡനത്തിന് വിധേയരാക്കുന്നവർ, കൗമാര ഘട്ടത്തിൽ സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ചതിയിൽ പെടുത്തുന്നവർ, വിവാഹശേഷം ഗാർഹിക പീഡനത്തിൽ അകപെടുത്തുന്നവർ തുടങ്ങി നിരവധി കാപാലികർ സ്ത്രീ സമൂഹത്തിനു ഒരു വെല്ലുവിളിയായി തീരുകയാണ്. പ്രായമായ സ്ത്രീകളെപ്പോലും വെറുതെ വിടുന്നില്ല എന്നത് ഏറെ വിഷമകരമായ വസ്തുതയാണ്.

രാഷ്‌ട്രീയ സാമൂഹിക ബന്ധങ്ങളിലൂടെ ഇത്തരക്കാർ പരിപാലിക്കപ്പെടുന്നു, നീതി നിയമങ്ങൾ മാറ്റി മാറിക്കപ്പെടുന്നു. സ്ത്രീ അമ്മയാണ്, ദൈവതുല്യയാണ് എന്നു പാടി പുകഴ്‌ത്തുന്നവർ അവസരോചിതമായി അവളെ കീഴ്പ്പെടുത്തുന്നു. കുടുംബ ബന്ധങ്ങളിലുള്ള തകർച്ചകൾ പലപ്പോഴും സ്ത്രീകളെ ഒറ്റപ്പെടുത്തുന്നു. കൗമാര വിവാഹം, ഭർതൃപീഡനം, സായം കാലങ്ങളിലെ അവഗണന ഇവയെല്ലാം സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകണം. നിയമവും, നീതി നിർവഹണവും കാര്യ ക്ഷമമാക്കണം. സർക്കാരും സമൂഹ മാധ്യമങ്ങളും സ്ത്രീയെ സ്വയം പ്രാപ്തി കൈവരിക്കുന്ന രീതിയിൽ ബോധവൽക്കരിക്കണം. സ്ത്രീ സ്വയം എരിഞ്ഞടക്കപ്പെടേണ്ടവളല്ല , പകരം ഉണർന്ന് പ്രവർത്തിക്കപ്പെടേണ്ടവളാണ്.

Tags: violence against women
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies