സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന താരമാണ് പൃഥ്വിരാജും ജീവിത സഖിയായ സുപ്രിയ മേനോനും. സിനിമയെ സംബന്ധിച്ചുളളതായാലും വീട്ടുകാര്യങ്ങളായാലും അവരുടെ ജീവിതത്തിലെ ഏതൊരു സംഭവമായാലും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മകള്‍ അലംകൃതയെന്ന അല്ലിയാണ് സോഷ്യല്‍ മീഡിയയിലെ നിത്യ താരം. അല്ലി വരച്ച ചിത്രങ്ങളും എഴുത്തും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജേര്‍ണലിസ്റ്റ് കൂടിയായ സുപ്രിയ മേനോന്റെ പാത മകള്‍ പിന് തുടരുമോ എന്നു തോന്നിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കു വച്ചത്. ഞാന്‍ ആശങ്കപ്പെടണോ അതോ അഭിമാനിക്കണോ എന്ന് അറിയില്ല എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രവും അവള് ഒരു ജേര്‍ണലിസ്റ്റ് ആകുമെന്നാണ് തോന്നുന്നത് എന്ന് ചിത്രത്തിന് സുപ്രിയ നല്കിയ കമന്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
അഞ്ച് വയസ്സുകാരിയായ മകള്‍ അല്ലിയെ സുപ്രിയ തോളില്‍ എടുത്തു നില്‍ക്കുകയും അതു നോക്കിനില്ക്കുന്ന വീട്ടിലെ മറ്റൊരു താരം സോറോയെയും അതെല്ലാം ക്യാമറയിൽ പകര്‍ത്തുന്ന പൃഥ്വിരാജിനെയും കുറിച്ചുളള സുപ്രിയയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അല്ലി വൈകാതെ അമ്മയെക്കാളും വലിപ്പം വയ്ക്കും എന്നാല്‍ ചിത്രത്തില്‍ അമ്മയുടെ പകുതിയോളമെത്തിയ അല്ലിയുടെ മുഖമില്ല. സുപ്രിയയുടേയും പൃഥ്വിരാജിന്റെയും അല്ലിയുടെയും കൂടെ അവരുടെ സ്വന്തം കൂട്ടായ സോറോ എന്ന നായ ഇപ്പോള്‍ വീട്ടിലുള്ള ഒരംഗമാണ്. സോറോ വീട്ടില്‍ വന്നത് മുതലുള്ള ചിത്രങ്ങള്‍ പൃഥ്വിരാജും സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു ഡാഷ് ഹണ്ട് ഇനത്തില്‍ പെട്ട വളത്തു നായയാണ് സോറോ.















