ഭുബനേശ്വര്‍: ഒറീസയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. തെക്ക് പടിഞ്ഞാറന്‍ മേഖലയായ ബെരാംപൂര്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നു രാവിലെ 7.10നാണ് ഭൂചലനമുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ശക്തമായ പ്രളയ സാദ്ധ്യത നിലനില്‍ക്കുന്നതിനിടെയാണ് ഭൂചനം അനുഭവപ്പെട്ടത്. ഒഡീഷയിലെ ഏഴുമേഖലയില്‍ കനത്തമഴയും വെള്ളക്കെട്ടാണ്. ഗന്‍ജീം, ഗജപതി, റായഗാദ, കന്ഥമാല്‍,നുവാപാഡ, കാളഹണ്ടി, കോരാപുട്ട് എന്നീ മേഖലയില്‍ പ്രളയസമാന അന്തരീക്ഷമാണുള്ളത്. ഏഴു ജില്ലകളില്‍ കാലവസ്ഥാ വ്യതിയാനം ബാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിരിക്കുകാണ്.
Comments