ഇടുക്കിയുടെ മനോഹാരിത ഒട്ടും ചോര്‍ന്നു പോകാതെ കാണികളിലെത്തിച്ച ചിത്രമായ മഹേഷിന്റെ പ്രതികാരം ഇനി തെലുങ്കിലേയ്ക്ക് .
നാലു വര്‍ഷത്തിനിപ്പുറം സിനിമ തെലുങ്കിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നുലെത്തുന്നു. വെങ്കിടേഷ് മഹ എന്ന സംവിധായകനാണ് തെലുങ്കിലേക്ക് സിനിമ റീമേക്ക് ചെയ്തത്. സത്യദേവ് കാഞ്ചേര എന്ന തെലുങ്ക് നായകനാണ് ചിത്രത്തില്‍ മഹേഷായി എത്തുന്നത്. ഇതുപോലെ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒരുപാട് ആശങ്കകള്‍ നേരിട്ടിരുന്നെങ്കിലും വളരെ നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നും തന്റെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണെന്നും സത്യദേവ് കാഞ്ചേര പറഞ്ഞു.
മലയാളത്തില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന നായകനാണ് ഫഹദ് ഫാസില്‍ . അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ട്. ഹൈദരാബാദില്‍ വെച്ച് മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടപ്പോള്‍ തന്നെ മഹേഷ് എന്ന കഥാപാത്രം ശ്രദ്ധിച്ചിരുന്നു . എന്നാൽ ആ കഥാപാത്രം തന്റെ കയ്യില്‍ തന്നെ വരുമെന്നും ഇത്ര നന്നായി ചെയ്യാന്‍ കഴിയുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. സത്യദേവ് കാഞ്ചേരയുടെ മറ്റു സിനിമകളും ഹിറ്റാണ്. മലയാളത്തിലെ പോലെ തന്നെ തെലുങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ചിത്രത്തെ സ്വീകരിച്ചു.
2016 ൽ ദിലീഷ് പോത്തന്റെ സംവിധായക മികവിൽ ഇറങ്ങിയ മഹേഷിന്റെ പ്രതികാരം പ്രണയത്തിന്റെയും , ഒപ്പം മധുര പ്രതികാരത്തിന്റെയും കഥ പറഞ്ഞ ചിത്രമാണ്.















