ക്രൗര്യത്തോടെ കളം നിറഞ്ഞാടുന്ന കാളി ....അറിയാം മുടിയേറ്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ക്രൗര്യത്തോടെ കളം നിറഞ്ഞാടുന്ന കാളി ….അറിയാം മുടിയേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 08:03 pm IST
Facebook
Twitter
WhatsAppTelegram

ഭദ്രകാളീ പ്രീണനത്തിനായി നടത്തിവരാറുള്ള ക്ഷേത്രത്തിലെ ഒരു പൈതൃക – അനുഷ്ഠാന കലയാണ് മുടിയേറ്റ്. മദ്ധ്യകേരളത്തിൽ എറണാകുളം ജില്ലയിലെ കീഴില്ലം, തൃശൂർ ജില്ലയിലെ കൊരട്ടി – ചെറ്റാരിക്കൽ ദേശം, തിരുമറയൂർ, പാഴൂർ, പുത്തൻ കുരിശ്, മഴുവനൂർ എന്നീ സ്ഥലങ്ങളാണ് ഈ പ്രാചീന കലയുടെ ഈറ്റില്ലം. ഭഗവതികാവുകളിലും, തറവാട്ട് ക്ഷേത്രങ്ങളിലും പ്രാചീന നൃത്തനാടക രൂപത്തിൽ ദാരിക വധം പ്രമേയമാക്കി കുറുപ്പ്, മാരാർ സമുദായക്കാർ അവതരിപ്പിച്ചുവരുന്ന അനുഷ്ഠാന കലായാണിത്.

അലങ്കരിച്ച പന്തലിൽ പഞ്ചവർണ്ണ പൊടികൾ കൊണ്ട് ഭദ്രകാളീ രൂപത്തിൽ കളം എഴുതി, തിരി ഉഴിച്ചിൽ, താലപ്പൊലി പ്രതിഷ്ഠാപൂജ, കളം മായ്‌ക്കൽ എന്നീ ചടങ്ങുകളോടെ ആരംഭിച്ച് അസുര ചക്രവർത്തിമാരായ ദാരികന്റെയും, ദാനവേന്ദ്രന്റെയും നീചപ്രവർത്തികളെ നാരദർ മുഖേന രംഗാവതരണം നടത്തുകയും അവസാനം കാളി – ദാരിക യുദ്ധത്തിൽ ദാരികനെ നിഗ്രഹിക്കുന്നതുവരെയുള്ള ഭാഗങ്ങളാണ് മുടിയേറ്റിൽ അവതരിപ്പിച്ചുവരുന്നത്.

ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ എന്നിവരെ കൂടാതെ സദസ്സിന്റെ വിരസതയും ഭീതിയും ഒഴിവാക്കുന്നതിനായി വിദൂഷകരായ കൂളിയും, കോയിമ്പടായരും രംഗത്തെത്തുന്നു. ദുർമാർഗ്ഗിയായ ദാരികനെ ശ്രീഭദ്രകാളി യുദ്ധം ചെയ്ത്, വധിച്ച് സർവ്വലോകനന്മ ഉറപ്പുവരുത്തുന്ന കഥയാണ് മുടിയേറ്റിൽ പ്രതിപാദിച്ചിട്ടുള്ളത്.

സംഗീതാത്മകമായ സംഭാഷണങ്ങളുടെ അകമ്പടിയായി വീക്കു ചെണ്ട, ഉരുട്ടു ചെണ്ട, ഇലത്താളം, ചേങ്ങില, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങൾ അരങ്ങുണർത്തുന്നു. നിലവിളക്കും പന്തങ്ങളും തീവെട്ടിയുമാണ് ദീപ സംവിധാനം. കഥകളിക്കുള്ളതുപോലെ തിരശ്ശീല ഒരുക്കാറുണ്ട്. സൂര്യാസ്തമയം മുതൽ പുലരും വരെയാണ് മുടിയേറ്റ് അവതരിപ്പിച്ചുവരുന്നത്.

മുടിയേറ്റിന്റെ ചില അംശങ്ങളിൽ ചാക്യാർകൂത്തിനോടും കഥകളിയോടും സാമ്യമുണ്ട്. കഥാപാത്രങ്ങൾക്ക് മുഖത്ത് ചമയവും, കിരീടവും, ഉടുത്തുകെട്ടും ഉണ്ട്. കാളിയുടെ മുഖം അരിമാവും ചുണ്ണാമ്പും ചേർത്ത് ചുട്ടി കുത്തുന്നു. മരമോ ലോഹമോ കൊണ്ടുണ്ടാക്കിയ വലിയ കിരീടത്തിൽ കുരുത്തോല തോരണങ്ങൾ കൊണ്ട് മുടി തീർത്ത് കാളി ശിരസ്സിൽ അണിയുന്നു. കാളിപുറപ്പാട് ഈ കലാരൂപത്തിന്റെ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ഇനമാണ്.

Tags: art
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies