ശക്തി ആരാധനയ്ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2026, 12:43 pm IST
FacebookTwitterWhatsAppTelegram

ജഗജ്ജനനിയായ പരാശക്തിയുടെ ആരാധനയ്‌ക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളാണ് നവരാത്രി കാലം. ഭക്തജനങ്ങൾ ആചരിച്ചു വരുന്ന നാല് വ്യത്യസ്ത‌ത നവരാത്രികളുണ്ട്. ചൈത്ര നവരാത്രി, ആഷാഢ നവരാത്രി, ആശ്വിന നവരാത്രി, മാഘ നവരാത്രി എന്നിവയാണവ. ഇവയിൽ ചൈത്ര(മീനം), ആശ്വിന(കന്നി/തുലാം) നവരാത്രികൾ മുഖ്യ നവ രാത്രികളെന്നും മാഘ(മകരം), ആഷാഢ(കർക്കടകം) നവരാത്രികൾ ഗുപ്ത നവരാത്രികൾ എന്നും അറിയപ്പെടുന്നു. ആശ്വിന നവരാത്രിയെ ശാരദാ നവരാത്രിയെന്നും ചൈത്ര നവരാത്രിയെ ലളിതാ നവരാത്രിയെ ന്നും മാഘ നവരാത്രിയെ ശ്യാമളാ നവരാത്രിയെന്നും ആഷാഢ നവരാ ത്രിയെ വാരാഹി നവരാത്രിയെന്നും ദേവ്യുപാസകർ വിശേഷിപ്പിക്കുന്നു.

ഭാരതമൊട്ടാകെ ഏറ്റവുമധികം ആഘോഷങ്ങളോടെ ആചരിക്കപ്പെടുന്നതു ശാരദാനവരാത്രിയാണ്. മറ്റു മൂന്നു നവരാത്രികളും ഉപാസകർ വിധിപ്രകാരമുള്ള ജപധ്യാനാദികളോടെ ആചരിക്കുന്നു. വ്രതശുദ്ധിയോടെ ഈ ഒൻപത് ദിവസങ്ങൾ ചെലവഴിക്കുന്നതിലൂടെ വിശ്വാസികൾക്ക് ശാരീരികവും മാനസികവുമായ ഊർജ്ജം ലഭിക്കും.

പുരാണങ്ങൾ അനുസരിച്ച് വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത് ശരൽക്കാലത്തിലും വസന്തകാലത്തിലുമാകുന്നു. ഈ രണ്ട് ഋതുക്കളും കാലദംഷ്‌ട്രകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. രോഗങ്ങളും മരണവും അധികമായ കാലഘട്ടമാകയാൽ ചൈത്ര, ആശ്വിന മാസങ്ങളിലെ ശുക്ലപക്ഷ പ്രഥമ മുതൽ ഒൻപതു ദിവസം നവരാത്രി വ്രതമനുഷ്ഠിക്കേണ്ടതാണ് എന്ന് ദേവീഭാഗവതപുരാണത്തിൽ പറയുന്നു.

ഹൈന്ദവ കലണ്ടർ പ്രകാരം വർഷത്തിലെ ആദ്യ മാസമായ ചൈത്രം ആ ത്മീയമായും പ്രകൃതിപരമായും ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രതിപദ ദിവസമാണ് ‘യുഗാദി അഥവാ പുതു വർഷമായി ഭാരതത്തിന്റെ പല ഭാഗങ്ങളിലും ആഘോഷിക്കുന്നത്; ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി ആരംഭിച്ചത് ഈ ദിനത്തിലാണെന്നാണ് സങ്കല്പം.

ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രതിപദ മുതൽ നവമി വരെയുള്ള ഒൻപത് ദിവസങ്ങളിൽ ആചരിക്കുന്ന പുണ്യമായ ഉത്സവമാണ് ചൈത്ര നവരാത്രി. വസന്തകാലത്തിന്റെ വരവറിയിച്ചുകൊണ്ട് എത്തുന്നതിനാൽ ഇതിനെ ‘വസന്ത നവരാത്രി’ എന്നും വിളിക്കുന്നു. ഹൈന്ദവ വിശ്വാസമ നുസരിച്ച് ശക്തി ആരാധനയ്‌ക്കും ആത്മിയ ശുദ്ധീകരണത്തിനും ഏ റ്റവും അനുയോജ്യമായ സമയമാണിത്. പ്രകൃതി പുനർജനിക്കുന്ന ഈ കാലയളവിൽ ഭഗവതിയെ ഭജിക്കുന്നത് ജീവിതത്തിൽ ഐശ്വര്യവും മനഃശാന്തിയും പ്രദാനം ചെയ്യുന്നു.

ഈ വർഷത്തെ (2026) ചൈത്ര നവരാത്രി മാർച്ച് 19-ന് ആരംഭിച്ച് മാർ ച്ച് 27-ന് അവസാനിക്കുന്നു. ആശ്വിന നവരാത്രിയിലെന്നപോലെ ചൈത്ര നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലും ആദിപരാശക്തിയുടെ ഒൻ പത് ഭാവങ്ങളെ (നവദുർഗ്ഗകൾ) ആരാധിക്കുന്ന പതിവാണ് ഉത്തരഭാര ത്തിൽ മുഖ്യമായുള്ളത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂഷ്‌മാണ്ഡ, സ്‌കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ ഭാവങ്ങളിൽ ഈ ദിവസങ്ങളിൽ ഭഗവതി ഭക്തരെ അനുഗ്രഹി ക്കുന്നു. ഓരോ ദിവസവും ഓരോ പ്രത്യേക നിറത്തിലുള്ള വസ്ത്ര ങ്ങൾ ധരിച്ചും വിശിഷ്ടമായ നിവേദ്യങ്ങൾ സമർപ്പിച്ചും ഭക്തർ വ്രതമ നുഷ്‌ഠിക്കുന്നു.

ചൈത്ര നവരാത്രികാലത്ത് ദക്ഷിണഭാരതത്തിലെ ഭക്തർ (വിശിഷ്യാ ലളിതോപാസകർ) ലളിതാ സഹസ്രനാമവും ലളിതാ ത്രിശതിയും ശ്രീവിദ്യാ മന്ത്രവും ജപിച്ചുകൊണ്ടും ലളിതോപാഖ്യാനം പാരായണം ചെയ്‌തുകൊണ്ടും കാമാക്ഷി-ലളിതാംബികാ രൂപത്തിലുള്ള ദേവിയെ ഉപാസിക്കുന്നു. ഈ ദിവസങ്ങളിൽ ലളിതാ സഹസ്രനാമാവലിയാൽ ദേവിക്ക് കുങ്കുമാർച്ചന നടത്തുന്നതും വിശേഷമാണ്. ഓരോ ദിവസവും ദേവിക്ക് പ്രിയപ്പെട്ട പൂക്കൾ (പ്രധാനമായും താമര, തെച്ചി, ചെമ്പരത്തി തുടങ്ങിയവ) സമർപ്പിച്ച് ആരാധിക്കുന്നത് ഉപാസനയെ കൂടുതൽ ധന്യമാക്കും.

ചൈത്ര നവരാത്രിയുടെ ഒൻപതാം ദിവസം ‘രാമനവമി’ ആയി ആ ഘോഷിക്കുന്നു എന്നതാണ് ഈ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകത. മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജന്മദിനമാണിത്. അതിനാൽ തന്നെ ചൈത്ര നവരാത്രിക്കാലം ‘രാമ നവരാത്രി’ എന്നും വിളിക്കപ്പെടുന്നു. നവമി ദിവസം വ്രതമെടുക്കുന്നതും ശ്രീരാമപൂജചെയ്യുന്നതും രാമായണ പാരായണം നടത്തുന്നതും അതിവ പുണ്യകരമാണ്.

നവരാത്രികാലത്തെ ദേവോപാസന മനുഷ്യന്റെ അന്തർഗതമായ വാസനകളെയും വികാരങ്ങളെയും ശുദ്ധീകരിക്കുന്ന ഒരു മനശ്ശാസ്ത്രപരമായ പ്രക്രിയയുമാണ്. കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങൾ ദേവിയുടെ കൃപയാൽ പരിവർത്തനം ചെയ്യാൻ സാധിക്കുന്നു. അതുകൊണ്ടു തന്നെ നവരാത്രികാലത്തെ ആരാധന ആത്മപരിവർത്തനത്തിന്റെ മാർഗ്ഗം മാത്രമല്ല, മറിച്ച് ചിത്ത ശുദ്ധീകരണത്തിലൂടെ മോക്ഷസാക്ഷാത്കാരത്തിലേക്ക് നയിക്കുന്ന ദിവ്യസാധന കൂടിയാണ്.

2026 ലെ ചൈത്ര നവരാത്രി മാർച്ച് 19 മുതൽ മാർച്ച് 27 വെള്ളിയാഴ്ചവരെയാണ്. മാർച്ച് 19 രാവിലെ 6 .53 മുതൽ ആണ് ചൈത്ര ശുക്ല പക്ഷ പ്രഥമ തുടങ്ങുന്നത്. മാർച്ച് 27 വെള്ളിയാഴ്ചയാണ് മഹാനവമി.

സുകേഷ് വൈഖരി
ഫോൺ : +91 86063 35299

Tags: Chaitra Navratri 2026Chaitra Navratri
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

Latest News

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies