ഉപ്പ് അധികമായാല്‍ ശരീരത്തിന് എന്ത് സംഭവിക്കും? അറിയണം ഈ കാര്യങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉപ്പ് അധികമായാല്‍ ശരീരത്തിന് എന്ത് സംഭവിക്കും? അറിയണം ഈ കാര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 08:09 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്വാദിഷ്ടമായ പദാര്‍ത്ഥം മാത്രമല്ല ഉപ്പ്. മനുഷ്യ ശരീരത്തിലെ പേശികള്‍ക്കും,  നാഡികളുടെ പ്രവര്‍ത്തനത്തിനും അത്യാവശ്യമായ ഒരു ധാതു കൂടിയാണ് ഉപ്പ്. 40 ശതമാനം സോഡിയവും 60 ശതമാനം ക്ലോറൈഡും ചേര്‍ന്ന ഉപ്പ് നമ്മുടെ ശരീരത്തിലെ വെള്ളവും ധാതു സന്തുലിതാവസ്ഥയും ശരിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

എന്നാല്‍ വളരെയധികം ഉപ്പ് കഴിക്കുന്നത് ശരീരത്തിന് ചെറുതും വലുതമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ടിവി കാണുമ്പോഴും സിനിമ കാണുമ്പോഴും ചിലര്‍ക്ക് സ്‌നാക്ക്‌സ് കൊറിക്കുന്നത് ശീലമാണ്. ചിലപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഉപ്പിട്ട് വറുത്ത ഉരുളക്കിഴങ്ങ് ചിപ്‌സുകളാകാം. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്നും അധിക സോഡിയം നീക്കം ചെയ്യാന്‍ നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്.

വളരെ അധികം ഉപ്പ് കഴിക്കുന്നതിന്റെ ചില പ്രശ്‌നങ്ങള്‍ പരിശോധിക്കാം.

1. വെള്ളം നിലനിര്‍ത്തുക

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം ശരീരം വീര്‍ത്തതായി അനുഭവപ്പെടുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടോ.? ഇത് എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നാല്‍ ഉപ്പിന്റെ അളവ് അധികമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിലെ നിര്‍ദ്ദിഷ്ട അളവിലുള്ള സോഡിയവും വെള്ളവും തമ്മിലുള്ള അനുപാതം നിലനിര്‍ത്താന്‍ ശരീരം ശ്രമിക്കുന്നു. കൂടാതെ ഉപ്പ് അധികമായി കഴിക്കുമ്പോള്‍ ശരീരത്തില്‍ വെള്ളം നിലനിര്‍ത്താനായി വൃക്കകള്‍ അധിക വെള്ളം പിടിച്ചെടുക്കും. ഇത് വീക്കത്തിന് കാരണമായേക്കാം. കൈകാലുകള്‍ക്ക് അസ്വസ്ഥതയും ഉണ്ടാക്കാം.

2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ രക്തക്കുഴലുകളിലും ധമനികളിലും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് താത്ക്കാലികമായെങ്കിലും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇതുകൊണ്ട് മാത്രമല്ല, പാരമ്പര്യമായും ഹോര്‍മോണുകളുടെ വ്യതിയാനം കൊണ്ടും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിക്കാം. അതേസമയം ഉപ്പുള്ള ഭക്ഷണം കഴിച്ച ശേഷം പ്രായമായവരില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യത കൂടുതലാണ്.

3. ദാഹം ഉണ്ടാക്കും

ഉപ്പുള്ള ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കാനുള്ള പ്രവണത വര്‍ദ്ധിക്കും. ശരീരത്തിലെ സോഡിയവും വെള്ളവും തമ്മിലുള്ള അനുപാതം സന്തുലിതമാക്കാനുള്ള വഴിയാണിത്. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ വിഷാംശങ്ങളെ പുറന്തള്ളുന്നു. മറിച്ചാണെങ്കില്‍ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് സുരക്ഷിതമായ അളവിനപ്പുറം വര്‍ദ്ധിക്കുകയും വെള്ളത്തിന്റെ അളവ് കുറയുകയും അതിന്റെ ഫലമായി ഹൈപ്പര്‍നാട്രീമിയ ഉണ്ടാവുകയും ചെയ്യുന്നു.

4. ഹൃദയസംബന്ധമായ പ്രശ്‌നം

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണം ഹൃദയത്തിന് ദോഷകരമാണ്. രക്തത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് രക്തക്കുഴലുകളിലെ മര്‍ദ്ദം  വര്‍ദ്ധിപ്പിക്കും. അതായത് ഹൃദയത്തിന് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്‌ക്ക് കാരണമാകും.

ഉപ്പ് ധാരാളം കഴിച്ചാല്‍ ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, വാഴപ്പഴം കഴിക്കുക. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ വെള്ളം സഹായിക്കുന്നു. ഉപ്പുള്ള ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് വൃക്കയില്‍ നിന്നും സോഡിയം നീക്കം ചെയ്യാന്‍ സഹായിക്കുകയും, ശരീരം വീര്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. വ്യായാമം വിയര്‍പ്പിന്റെ രൂപത്തില്‍ സോഡിയം നഷ്ടപ്പെടാന്‍ സഹായിക്കും. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളായ വാഴപ്പഴം, വെളുത്തപയര്‍, ഇലക്കറികള്‍ എന്നിവ ശരീരത്തിലെ സോഡിയത്തിന്റെ പ്രതികൂല ഫലത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

Tags: Salt
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies