ടെഹ്റാന്: വിദേശരാജ്യങ്ങള്‍ക്കായി വിവരങ്ങള്‍ ചോര്‍ത്തിയവരെ ശിക്ഷിച്ച് ഇറാന്. യു.കെ, ജര്‍മ്മനി, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്കായി ഇറാന്റെ രഹസ്യങ്ങള്‍ കൈമാറിയ രണ്ടു പേരെയാണ് ഇറാനിലെ കോടതി ശിക്ഷിച്ചത്.10 വര്‍ഷത്തെ കഠിനതടവാണ് വിധിച്ചിരിക്കുന്നത്.
മസൂദ് മൊസഹേബ്, ഷഹ്റാം ഷീര്ഖാനി എന്നിവരെയാണ് ശിക്ഷിച്ചത്. മസൂദ് ഇറാന്രെ മിസൈല്‍ സാങ്കേതിക വിദ്യയും ആണവ രഹസ്യങ്ങളും നാനോടെക്നോളജി-വൈദ്യശാസ്ത്ര വിവരങ്ങളും ഇസ്രായേലിനും ജര്‍മ്മനിയ്ക്കും ചോര്‍ത്തിയെന്നാണ് വിവരം.
ഷഹ്റാം ബ്രിട്ടന്റെ രഹസ്യാന്വേഷണ വിഭാഗമായി എം16ന് വേണ്ടി ആളുകളെ കണ്ടെത്തി ചേര്‍ക്കുന്ന ജോലിയാണ് നിര്‍വ്വഹിച്ചിരുന്നതെന്നും കോടതി പറഞ്ഞു. 2019 ജനുവരിയില്‍ ഇരുവരേയും അതീവരഹസ്യമായിട്ടാണ് ഇറാന് പിടികൂടിയത്. ടെഹറാനിലെ കുപ്രസിദ്ധിയാര്‍ജ്ജിച്ച എവിന്‍ ജയിലിലാണ് ഇരുവരേയും തടവിലാക്കിയത്. ഇരുവരുടേയും കുടുംബങ്ങള്‍ക്ക് പോലും ഇവര്‍ പിടിക്കപ്പെട്ട കാര്യം അറിയില്ലായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ അറിയിച്ചു.
Comments