ചിത്രങ്ങളും ഫോട്ടോ ഫ്രെയ്മുകളും വീടുകളെ മനോഹരമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. പ്രകൃതിയുടെ മനോഹാരിത, പുഞ്ചിരിക്കുന്ന സ്ത്രീ, കുതിരകള്‍, പഴയ ഗ്രാമീണ ജീവിതം തുടങ്ങിയ പെയിന്റിംഗുകള്‍ ആകര്‍ഷകമായ നിറങ്ങളാല്‍ ചാലിച്ച് ഇന്റീരിയര്‍ ഡിസൈനുകള്‍ മെച്ചപ്പെടുത്താറുണ്ട്. എന്നാല്‍ വീടിനകത്ത് ഉപയോഗിക്കുന്ന എല്ലാ പെയിന്റിംഗുകളും നല്ലതല്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
വിവിധ വിഷയങ്ങളടങ്ങിയ പെയിന്റിംഗുകള്‍ക്ക് വ്യത്യസ്ത പ്രതീകാത്മകതകളുണ്ട്. ചില പെയിന്റിംഗുകള്‍ നിങ്ങളുടെ കുടുംബത്തിന്റെ സമാധാനത്തിനോ വിജയത്തിന്റെ വളര്‍ച്ചയ്‌ക്കോ ദോഷം ചെയ്‌തേക്കാം. നിങ്ങളുടെ മുറിയിലേയ്‌ക്ക് ഒരു പെയിന്റിംഗ് തിരഞ്ഞെടുക്കുമ്പോള്‍ അതിലുള്ള വിഷയം എന്താണെന്ന് നിങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനിക്കും എന്നതിന്റെ കുറച്ച് ഉദാഹരണങ്ങള്‍ പരിചയപ്പെടുത്താം.
1.ബുദ്ധന്റെ പെയിന്റിംഗ്
ബുദ്ധന്‍ സമാധാനത്തിന്റെയും അറിവിന്റെയും പ്രതീകമാണ്. ബുദ്ധന്റെ പോസിറ്റീവ് എനര്‍ജികള്‍ എപ്പോഴും ചുറ്റും ഉണ്ടായിരിക്കുന്നത് നല്ലതാണ്. അദ്ദേഹത്തിന്റെ കൈ വിരലുകള്‍ പ്രതീകമാക്കുന്നത് വാസ്തു ശാസ്ത്രയിലെ അഞ്ച് ഘടകങ്ങളായ തീ, ജലം, ഭൂമി, ആകാശം, കാറ്റ് എന്നിവയാണ്. മുദ്ര ഭാവം നിങ്ങളെ ദൈവത്തിലേയ്‌ക്ക് കൂടുതല്‍ അടുപ്പിക്കും. അതുകൊണ്ട് ബുദ്ധന്റെ പെയിന്റിംഗുകള്‍ നിങ്ങളുടെ പ്രാര്‍ത്ഥനാ മുറി, പഠന മുറി, ധ്യാന മുറി, ലൈബ്രറി എന്നിവിടങ്ങില്‍ വെയ്‌ക്കുന്നത് നല്ലതായിരിക്കും.
2. കുതിരകള്‍
ശക്തി, അധികാരം, കുടുംബം, വിശ്വസ്തത, നേട്ടം എന്നിവയുടെ പ്രതീകമാണ് കുതിര. കുതിരയുടെ പെയിന്റിംഗുകള്‍ റൂമില്‍ വെയ്‌ക്കുന്നത് ബിസിനസ് കാര്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങള്‍ ഒരു ബിസിനസ് ആരംഭിക്കുകയോ വളര്‍ച്ച ആഗ്രഹിക്കുകയോ ചെയ്യുകയാണെങ്കില്‍ ഓടുന്ന കുതിരയുടെ ഒരു പെയിന്റിംഗ് വെയ്‌ക്കുന്നത് നല്ലതായിരിക്കും. അത് മുന്നോട്ടുള്ള ദിശയില്‍ തന്നെ വെയ്‌ക്കണം. എന്നാല്‍ കുതിരയുടെ പെയിന്റിംഗ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുതിരയുടെ എല്ലാ പെയിന്റിംഗുകളും ഗുണകരമല്ല. പെയിന്റിംഗില്‍ കുതിരകളുടെ എണ്ണം എപ്പോഴും ഒറ്റ സംഖ്യ ആയിരിക്കണം. ദു:ഖ ഭാവത്തിലുള്ള കുതിരയെയും, ജലാശയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കുതിരയുടെ പെയിന്റിംഗും കിടപ്പുമുറിയില്‍ വെയ്‌ക്കാതിരിക്കുക.
3. ജലാശയ ചിത്രങ്ങള്‍
വെള്ളച്ചാട്ടങ്ങളുടെയും കായലുകളുടെയും തടാകങ്ങളുടെയും മറ്റും ചിത്രങ്ങള്‍ വീടുകളില്‍ വെയ്‌ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെയില്ല. ഇത് നല്ലൊരു കാര്യം തന്നെയാണ്. ഒഴുകുന്ന ജലാശയം ഊര്‍ജ്ജവും ജീവിതയാത്രയും ചിത്രീകരിക്കുന്നു. വടക്കു കിഴക്കന്‍ ദിശയിലാണ് ഒഴുകുന്ന ജലാശയ ചിത്രം വെയ്‌ക്കുന്നതെങ്കില്‍ അത് അറിവിനെ ചിത്രീകരിക്കുന്നു. വെള്ളച്ചാട്ടത്തിന്റെയോ നദിയുടേയോ ചിത്രങ്ങള്‍ വീട്ടിലോ ഓഫീസിലോ വെയ്‌ക്കാം. അത് നിങ്ങളുടെ സ്ഥലത്ത് കൂടുതല്‍ ആനന്ദകരമായ വൈബ്രേഷനുകള്‍ സൃഷ്ടിക്കും. എന്നാല്‍ പ്രവേശന കവാടത്തിനടുത്ത് ഒഴുകുന്ന നദിയുടെ ചിത്രം വെയ്‌ക്കാന്‍ പാടില്ല. അത് നിങ്ങളുടെ കൈയ്യിലെ പണം നഷ്ടപ്പെടാന്‍ ഇടയാക്കും. കൂടാതെ കിടപ്പുമുറിയില്‍ ഏതെങ്കിലും തരത്തിലുള്ള വാട്ടര്‍ പെയിന്റിംഗുകള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം.















