ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ; എങ്കിലത് രോഗപ്രതിരോധ ശേഷി കുറവിന്റെ സൂചനകളാകാം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ; എങ്കിലത് രോഗപ്രതിരോധ ശേഷി കുറവിന്റെ സൂചനകളാകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 04:12 pm IST
FacebookTwitterWhatsAppTelegram

കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ് നാമെല്ലാം. അതിനാല്‍ തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. കൊറോണ വൈറസിനെ നേരിടാനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗമാണ് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത്. രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ രോഗങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിയും. നല്ല ഭക്ഷണവും ജീവിത ശൈലിയുമാണ് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വേണ്ടത്.

പല കാരണങ്ങള്‍ കൊണ്ട് രോഗ പ്രതിരോധ ശേഷി കുറയാം. രോഗപ്രതിരോധ ശേഷി കുറവാകുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വര്‍ഷത്തില്‍ മൂന്നിലധികം തവണ പിടിപെടുന്ന പനിയും ജലദോഷവും രോഗപ്രതിരോധ ശേഷി കുറവാണെന്നതിന്റെ ലക്ഷണമാണ്. പനിയും ജലദോഷവും മാറാന്‍ സാധാരണയിലധികം സമയമെടുക്കുന്നതും ഇതിന്റെ സൂചനയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.വര്‍ഷത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ എടുക്കുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് രോഗപ്രതിരോധ ശേഷിയുടെ കുറവാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി ആസ്ത്മ ഇമ്മ്യൂണോളജിയുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്.

എപ്പോഴും ഉണ്ടാകുന്ന ക്ഷീണവും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടിരിക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശരീരം ഊര്‍ജത്തോടെയും ആരോഗ്യത്തോടെയും ഉണ്ടാകേണ്ടത് രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നത് അത്യാവശ്യമാണ്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം അനുഭവപ്പെടാറുണ്ട്. ദെനംദിന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യ സാഹയം തേടണം.

ദഹന പ്രശ്‌നങ്ങള്‍, ഉദരസംബന്ധമായ അസുഖങ്ങള്‍ എന്നിവയും രോഗപ്രതിരോധ ശേഷിയെ ബാധിക്കാനിടയുണ്ട്. അതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഉണ്ടാകുന്ന മറ്റൊരു ലക്ഷണമാണ് വായ്പ്പുണ്ണ്. പല കാരണങ്ങള്‍ കൊണ്ട് വായ്പ്പുണ്ണ് ഉണ്ടാകാമെങ്കിലും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies