പാകിസ്ഥാൻ , ചൈന വെല്ലുവിളികളെ നേരിടാൻ പാകത്തിൽ ഇന്ത്യയുടെ പ്രതിരോധ ശക്തി നാൾക്ക് നാൾ കുതിക്കുകയാണ് . ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രൊജക്ട് ചീറ്റ വഴി ഇസ്രയേലിൽ നിന്ന് കില്ലർ ഡ്രോണുകൾ വാങ്ങാനുള്ള നീക്കവും ഇന്ത്യൻ പ്രതിരോധത്തിന്റെ കരുത്ത് കൂട്ടുമെന്നതിൽ സംശയമില്ല .
ഇരുളിന്റെ മറവിൽ ഇന്ത്യൻ അതിർത്തിയിലേയ്‌ക്ക് ഭീകരരെ അയക്കുന്ന പാകിസ്ഥാനുള്ള മുന്നറിയിപ്പായാണ് ഹെറോൺ എന്ന കില്ലർ ഡ്രോണുകൾ ഇന്ത്യയിലേയ്‌ക്ക് എത്തുന്നത് . ഏത് ഇരുട്ടിലും മനുഷ്യന്റെ നീക്കങ്ങൾ പകർത്താനുള്ള കഴിവുള്ള അത്യാധുനിക ഡ്രോണുകളാണിവ.
ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താൻ ഹെറോണിന് സാധിക്കും. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങൾ തൽസമയം പകർത്തി കമാൻഡോകളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചുക്കൊടുക്കും.ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കമാൻഡോകൾക്ക് വലിയ സഹായമായാണ്ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഹെറോൺ ടെക്നോളജിക്ക് സാധിക്കുന്നതിനാൽ തന്ത്രപരമായി മിഷൻ നടത്താനാകും. .ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്.
ശത്രുവിന്റെ നീക്കം നിരീക്ഷിക്കാനും,അതേ സമയം തകർക്കാനും ശേഷിയുള്ളവയാണിത്.470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ ഡ്രോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ വരെ ശേഷിയുള്ളതാണ് ഹെറോൺ. ശത്രുവിന്റെ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ഈ ഡ്രോണുകൾക്ക് കഴിയും. 8.5 മീറ്ററാണ് ഇതിന്റെ നീളം . വിങ്സ്പാൻ 16.6 മീറ്ററുമാണ് .
ഇസ്രായേലിനെ കൂടാതെ തുർക്കി,കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഹെറോൺ ഉപയോഗിക്കുന്നുണ്ട്. ഇസ്രായേൽ സേനയുടെ എറ്റവും വലിയ ആയുധങ്ങളിലൊന്നാണിത് .ഇസ്രായേലില്‍ നിന്നും ഇന്ത്യ വാങ്ങിയ ഹെറോണ്‍ ഡ്രോണുകളില്‍ ആയുധം ഘടിപ്പിക്കാനുള്ള പദ്ധതിയ്‌ക്ക് അംഗീകാരം നല്‍കിയത് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് . ആകാശ നിരീക്ഷണത്തിന് മാത്രമായി ഉപയോഗിക്കുന്ന ഹെറോണ്‍ ഡ്രോണുകളില്‍ ലേസര്‍ നിയന്ത്രിത ബോംബുകള്‍, ടാങ്ക് വേധ മിസൈലുകള്‍, തുടങ്ങിയവയാണ് ഘടിപ്പിക്കാനൊരുങ്ങുന്നത്.
റഫേൽ വന്നപ്പോൾ തന്നെ ഭയന്ന ചൈനയ്‌ക്കും , പാകിസ്ഥാനും ഇത് ഏറെ ആശങ്കയുളവാക്കുമെന്നാണ് റിപ്പോർട്ട് . ബാലാക്കോട്ട് ആക്രമണത്തിനു ശേഷമാണ് ഇന്ത്യയ്‌ക്ക് കില്ലർ ഡ്രോണുകൾ നൽകാമെന്ന് ഇസ്രയേൽ കൂടുതൽ ഉറപ്പ് നൽകിയത് . അന്ന് തന്നെ പല പാക് പത്രങ്ങളും ഇത് പാകിസ്ഥാനെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാക്കിയിരുന്നു . നിലവിലെ അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് കൂടുതൽ പ്രസക്തമാകുകയാണ്.















