ജയ്പൂര്‍: 2300 വര്‍ഷം വര്‍ഷം പഴക്കമുള്ള മമ്മി പുറത്തെടുത്ത് ജയ്പൂര്‍ മ്യൂസിയം. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയമാണ് പുരാതന ഈജിപ്ഷ്യന്‍ മമ്മിയെ പുറത്തെടുത്തത്. കനത്ത മഴയെ തുടര്‍ന്ന് മ്യൂസിയത്തില്‍ വെള്ളം കയറിയതോടെയാണ് കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ മമ്മിയെ സംരക്ഷിക്കാന്‍ തീരുമാനമെടുത്തത്.
കനത്ത മഴയെതുടര്‍ന്ന് ചോര്‍ന്നൊലിച്ച മ്യൂസിയത്തിലെ നിരവധി പുരാതന ലിഖിതങ്ങള്‍, രേഖകള്‍, ഭൂപടങ്ങള്‍ എന്നിവയ്ക്ക് കേടുസംഭവിച്ചതായാണ് വിവരം. വെള്ളപ്പൊക്കത്തില്‍ മ്യൂസിയത്തിലും പരിസരത്തുമായി നാല് അടിയിലേറെ വെള്ളം ഉയര്‍ന്നു. കഴിഞ്ഞ 14-ാം തീയതിയാണ് വെള്ളപ്പൊക്കമുണ്ടായത്.
1883 ലാണ് കെയ്റോ മ്യൂസിയത്തിന്റെ സമ്മാനമായി ഇന്ത്യയിലേയ്ക്ക് മമ്മിയെ എത്തിച്ചത്. അന്ന് ഭരിച്ചിരുന്ന സവായ് ഈശ്വര്‍ സിംഗ് ജയ്പൂര്‍ ഭരിക്കുമ്പോഴാണ് മ്യൂസിയം പണികഴിപ്പിച്ചത്. മ്യൂസിയത്തിന്റെ ഭൂഗര്‍ഭ അറയിലാണ് മമ്മി സൂക്ഷിച്ചിരുന്നത്. ചില്ലുകൂട് തകര്‍ത്ത് വളരെ പെട്ടന്ന് തന്നെ മമ്മിയെ അവിടെനിന്നും പുറത്തെത്തിച്ചതായും മ്യൂസിയം അധികൃതര്‍ അറിയിച്ചു.
Comments