കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് പുതിയ ഒരു തൊഴില്‍ പ്രവര്‍ത്തന മാതൃക അവതരിപ്പിച്ചു. ജിഗ്-എ ഓപ്പര്‍ച്യൂണിറ്റീസ് എന്ന പേരിലാണ് പുതിയ പ്ലാറ്റ്ഫോം പുറത്തിറക്കിയിരിക്കുന്നത്. പ്രവര്‍ത്തനമേഖലയില്‍ ഉയര്‍ച്ച ഉറപ്പുനല്‍കുന്ന ഈ പ്ലാറ്റ്ഫോം പ്രഗത്ഭരായ ആളുകള്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്കിന്റെ വൈവിധ്യമാര്‍ന്ന നൈപുണ്യ ആവശ്യകതകളെ നിറവേറ്റുന്ന ഒരു സംയോജിത വര്‍ക്ക് മോഡലും സംവിധാനവും ആണ് ‘ജിഗ്-എ ഓപ്പര്‍ച്യുനിറ്റീസ്’. ഡിജിറ്റല്‍ ബാങ്കിംഗ്, ടെക്നോളജി, റിസ്ക് മോഡലിംഗ്, വെര്‍ച്വല്‍ സെയില്‍സ്, ഓഡിറ്റ്, ക്രെഡിറ്റ് പോളിസി എന്നീ മേഖലകളില്‍ ഇതിന് വലിയ സാധ്യതകളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
രാജ്യത്തെ എവിടെയിരുന്നും ഈ പ്ലാറ്റ്ഫോമിലൂടെ നൈപുണ്യം ഉള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ ജോലി നിര്‍വഹിക്കാന്‍ സാധിക്കും. കഴിവ് ഉള്ള ആളുകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ പുതിയ സംവിധാനം സഹായകരമാകുമെന്ന് ആക്സിസ് ബാങ്ക് പറയുന്നു. ചെറിയ നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന കഴിവുള്ള ഉദ്യോഗാര്‍ത്ഥികളുമായി ബന്ധപ്പെടുന്നതിന് ജിഗ്-എ അവസരമൊരുക്കുന്നു. പ്രതിഭകളായ ആളുകള്‍ക്ക് തൊഴിലുകള്‍ ലഭിക്കാതിരിക്കാന്‍ ഉള്ള സാഹചര്യം ഇല്ലാതാക്കുകയും, ഏതു പ്രദേശത്തുള്ള ഒരാള്‍ക്കും അവിടെ നിന്നുകൊണ്ട് തന്നെ ജോലി ചെയ്ത് അഭിവൃദ്ധി നേടാം എന്നും ജിഗ്-എ ഉറപ്പു വരുത്തുന്നു. കുടുംബസ്ഥകളായ സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവരെല്ലാം നൈപുണ്യമുള്ളവരുടെ കൂട്ടത്തില്‍ എത്തുന്നതോടെ അവര്‍കൂടി പരിഗണിക്കപ്പെടുമെന്നും കമ്പനി പറയുന്നു.
Comments