ന്യൂഡൽഹി : നിശ്ചയദാർഢ്യമുള്ള ഒരു നേതാവ് എങ്ങനെയായിരിക്കണമെന്നതിന് മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് നാഗ നാഷണൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളുടെ (എൻഎൻപിജി) തലവൻ എൻ കിറ്റോവി പറഞ്ഞു .
നാഗ സമാധാന ചർച്ച പുനരാരംഭിക്കാൻ ഐ.ബി ഡയറക്ടർ അരവിന്ദ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കിറ്റോവിയുടെ പ്രസ്താവന .
നരേന്ദ്ര മോദിയുടെ ദർശനാത്മക നേതൃത്വത്തെയും രാജ്യത്തെ ഏറ്റവും പഴയ കലാപപ്രശ്നങ്ങളിലൊന്നായ നാഗ പ്രശ്നത്തെ പരിഹരിക്കാനുള്ള തീരുമാനത്തെയും തങ്ങൾ അംഗീകരിക്കുന്നു . ശാശ്വത സമാധാനത്തിനു വേണ്ടിയുള്ള ശ്രമത്തിൽ അദ്ദേഹത്തിനു പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ടാകും .
സ്വപ്നം കാണുന്നത് സാക്ഷാത്കരിക്കാനായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയിൽ വിശ്വാസമുണ്ട് .മോദി സർക്കാർ ഉറച്ച തീരുമാനങ്ങൾ എടുത്തിട്ടുണ്ട് എന്ന വസ്തുത ഞങ്ങൾ വിലമതിക്കുന്നു. ഇന്തോ-നാഗ കരാറിൽ ഒപ്പിടുന്നതിൽ തങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, ഏതുസമയത്തും എപ്പോൾ വേണമെങ്കിലും അതിനു തയ്യാറുമാണ് .
നാഗാലാൻഡിൽ അക്രമവും സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട് . എന്നാൽ ഇന്ന് സമാധാനവും ,വികസനവും വേണമെന്ന് ആഗ്രഹിക്കുന്നു . അതിനായി മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനും തയ്യാറാണ് – കിറ്റോവി പറഞ്ഞു.
Comments