പല്ലു തേക്കാതെ എന്തെങ്കിലും കഴിക്കുന്നതും കുടിക്കുന്നതുമെല്ലാം ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പൊതുവേ പറയാറുള്ളത്. പല്ലു തേക്കാതെ വെള്ളം കുടിക്കുന്നവര്‍ക്കു വൃത്തി ഇല്ലെന്നു പറയുന്നവരും കുറവല്ല. എന്നാല്‍ ഈ ധാരണ തികച്ചും തെറ്റാണ്. രാവിലെ എഴുന്നേറ്റ ഉടനെ തന്നെ പല്ലുതേക്കുന്നതിനു മുന്‍പേയായി വെള്ളം കുടിക്കുന്നതിന് ശരീരത്തിന് ഏറെ ആരോഗ്യവും ഉന്മേഷവും നല്കുന്നു. പല്ലു തേക്കാതിരിക്കുമ്പോള്‍ രാത്രിയില്‍ വായില്‍ ഉത്പാദിക്കപ്പെടുന്ന ചില ആല്‍ക്കലൈന്‍ മിനറല്‍സ് വയറ്റില്‍ ചെന്നാല്‍ മാത്രമേ ഈ ഒറ്റമൂലി പ്രാവര്‍ത്തികമാവൂ.
രാവിലെ എഴുന്നേറ്റ ഉടനെ നാല് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ ഗുണപ്രദമാണ്. ഇത് പത്ത് ദിവസം തുടര്‍ന്നാല്‍ ഗ്യാസ് സംബന്ധമായ എല്ലാ സുഖങ്ങളും ഇല്ലാതാകുന്നു. മലബന്ധം, ദഹന സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ നീക്കം ചെയ്യുന്നു. എന്നാല്‍ ഇത് മുപ്പത് ദിവസം വരെ തുടരുകയാണെങ്കില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങളെ ക്രമീകരിക്കാന്‍ സാധിക്കുന്നു.
വെറും വയറ്റില്‍ പതിവായി വെള്ളം കുടിക്കുന്നത് വഴി മലവിസര്‍ജ്ജനം കൂടുതല്‍ സുഗമമാക്കുകയും ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. 40-45 മിനിറ്റു നേരത്തേയ്ക്ക് പിന്നീട് ഒന്നും കഴിക്കരുത്. ഇത് ദിനചര്യയുടെ ഭാഗമാക്കിയാല്‍ ഒരു പരിധി വരെ എല്ലാ അസുഖങ്ങളും നമ്മളില്‍ നിന്നും മാറിനില്‍ക്കുകയും ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രാവിലെ പല്ലു തേക്കാതെ വെറും വയറ്റില്‍ വെള്ളം കുടിക്കുമ്പോൾ രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പേ വളരെ വൃത്തിയായി പല്ലു തേയ്ക്കേണ്ടത് അത്യാവശ്യമാണ്.















