കൊച്ചി : ജീവിച്ചിരുന്നെങ്കില്‍ മാവേലി കമ്മ്യൂണിസ്റ്റ് നേതാവാകുമായിരുന്നുവെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് എംഎം ലോറന്‍സ്. മാവേലി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോഴുള്ള നേതാക്കളെക്കാള്‍ വലിയ നേതാവാകുമായിരുന്നു.
മാവേലി ജീവിച്ചിരിക്കുന്നില്ല , എന്നാൽ അദ്ദേഹത്തിന്റെ ആശയങ്ങള്‍ എപ്പോഴും ഉണ്ടെന്നും ലോറന്‍സ് പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിന്‍പും നിരവധി ഓണം ആഘോഷിച്ചിട്ടുള്ള ലോറന്‍സ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തന തിരക്കുകളില്ലാതെ കഴിയുകയായിരുന്നു . അതേ സമയം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ ലോറൻസിന്റെ കൊച്ചുമകൻ മിലൻ ബിജെപി അനുഭാവിയാണ്.
ശബരിമല യുവതീപ്രവേശനം തിടുക്കത്തിൽ കൈകാര്യം ചെയ്തത് തെറ്റായിപ്പോയി. ഇതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായത് എന്ന അഭിപ്രായത്തെ തുടർന്ന് ലോറൻസിനെ പാർട്ടിക്കാൻ ഒറ്റപ്പെടുത്താനും ശ്രമിച്ചിരുന്നു.
Comments