ലക്നൗ : പത്തുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മുസഫിർ നഗറിലെ ബുധാനയിലാണ് സംഭവം . സഹോദരീ ഭർത്താവിന്റെ സഹോദരനാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പത്തു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ചത് .
തുടർന്ന് സംഭവം അറിഞ്ഞ വീട്ടുകാർ പീഡിപ്പിച്ച ഷാമിൽ സ്വദേശിയായ യുവാവിന് തന്നെ കുട്ടിയെ വിവാഹം ചെയ്തു നൽകി . എന്നാൽ അഞ്ചു മാസങ്ങൾക്ക് ശേഷം പെൺകുട്ടിയെ മാതാപിതാക്കളുടെ മുന്നിൽ വച്ച് മുത്വലാഖ് ചൊല്ലി യുവാവ് സ്ഥലം വിടുകയായിരുന്നു .
സംഭവം നാട്ടുകാർ അറിഞ്ഞതോടെ കേസ് ബുധാന പൊലീസ് സ്റ്റേഷനിലെത്തി . പെൺകുട്ടിയെ കൗൺസിലിംഗിനായി ആശുപത്രിയിലേയ്ക്കും മാറ്റി . തുടർന്നാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടത് . കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
Comments