ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ കമ്യൂണിസ്റ്റുകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Video

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ കമ്യൂണിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 11:52 am IST
FacebookTwitterWhatsAppTelegram

രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദേവത നമ്മുടെ രാഷ്‌ട്രത്തെ അനുഗ്രഹിച്ച  സുദിനം കൊറോണകാലമാണെങ്കിൽ പോലും ആവേശത്തോടും ആഹ്ലാദത്തോടുമാണ് നാം ഭാരതീയർ സ്വീകരിച്ചത്. നിരവധി ധീരദേശാഭിമാനികൾ ജീവനും ജീവിതവും നൽകി നേടിയെടുത്തതാണ് നമ്മുടെ സ്വാതന്ത്ര്യം. നമുക്ക് അഭിമാനത്തോടെ സ്നേഹത്തോടെ നന്ദിയോടെ അവരെ സ്മരിക്കാം .

ഡി.എൻ.എയുടെ ഈ അദ്ധ്യായം പക്ഷേ അവരെെപ്പറ്റിയല്ല .ല ക്ഷക്കണക്കിിന് ജനങ്ങൾ രാജ്യത്തിന് വേണ്ടി പോരാടുമ്പോ്പോൾ. ഈ നാടിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവരെ കുറിച്ചാണ് , രാഷ്‌ട്രത്തിന്റെയും അതിന്റെ സംസ്കാരത്തെയും എന്നും അവഹേളിക്കുന്നവർ , നമ്മുടെ ദേശീയതയെ എന്നും അപമാനിച്ചവർ.. കഴിഞ്ഞ നൂറു വർഷമായി ഈ രാഷ്‌ട്രത്തോട് കൊടും ചതി ചെയ്തുകൊണ്ടിരിക്കുന്നവർ – അവർ മറ്റാരുമല്ല -നമുക്കെല്ലാമറിയാവുന്നവർ തന്നെ – കമ്യൂണിസ്റ്റുകൾ..

പാകിസ്താൻ വാദത്തിന്റെ ആണിക്കല്ലും പ്രയോക്താവുമായിരുന്ന മുഹമ്മദലി ജിന്ന കമ്യൂണിസ്റ്റുകളെപ്പറ്റി ഇങ്ങനെ പറഞ്ഞു

പ്രചരണം നടത്തുന്ന എറ്റവും കൗശലക്കാര്‍ കമ്മ്യൂണിസ്റ്റുകളാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് പല കൊടികളുണ്ട് . അവര്‍ക്ക് ചെങ്കൊടിയുണ്ട് , അവര്‍ക്ക് റഷ്യന്‍ കൊടിയുണ്ട് , അവര്‍ക്ക് സോവിയറ്റ് കൊടിയുണ്ട് സര്‍വ്വോപരി അവര്‍ക്ക് കോണ്‍ഗ്രസ്സ് കൊടിയുമുണ്ട് . ഇപ്പോഴിതാ അവര്‍ നമ്മുടെ കൊടിയും എടുത്തിരിക്കുന്നു. കൊള്ളാം ഒരാളുടെ കയ്യില്‍ ഒന്നിലധികം കൊടികള്‍ വരുമ്പോള്‍ ഞാനവരെ സംശയിക്കുന്നു ..

പാകിസ്താൻ വാദത്തെ കമ്യൂണിസ്റ്റുകൾ അനുകൂലിച്ചപ്പോഴായിരുന്നു ജിന്ന ഇങ്ങനെ പറഞ്ഞത്

1942 ലെ ക്വിറ്റിന്ത്യ സമര സമയത്തായിരുന്നു കമ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യത്തിനു മുൻപുള്ള ഏറ്റവും വലിയ വഞ്ചന നടത്തിയത്. അന്നവർ ക്വിറ്റ് ഇന്ത്യ സമരത്തെ മാത്രമല്ല വഞ്ചിച്ചത് , ഗാന്ധിജിയെ വഞ്ചിച്ചു , സുഭാഷ് ചന്ദ്രബോസിനെ വഞ്ചിച്ചു , ഇന്ത്യൻ നാഷണൽ ആർമിയെ വഞ്ചിച്ചു , എന്തിന് സ്വന്തം സമര സഖാക്കളായ കയ്യൂരിലെ രക്തസാക്ഷികളെപ്പോലും വഞ്ചിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകൊടുപ്പായിരുന്നു 1942 ൽ കമ്യൂണിസ്റ്റുകൾ ചെയ്തത്.

ഈ കൊടും ചതിയുടെ ചരിത്രം തുടങ്ങുന്നത് 1939 ഓഗസ്റ്റ് 23 നാണ് – അന്ന് പോളണ്ടിനെ പങ്കിട്ടെടുക്കാൻ വേണ്ടി സ്റ്റാലിനും ഹിറ്റ്‌ലറും ഒന്നായി – അനാക്രമണ സന്ധിയിൽ ജർമ്മനിയും സോവിയറ്റ് യൂണിയനും ഒപ്പുവെച്ചു – സോവിയറ്റ് യൂണിയൻ അവിടുത്തുകാർക്ക് മാത്രമല്ല ഇവിടുത്തെ കമ്യൂണിസ്റ്റുകളുടേയും പിതൃഭൂമി ആയിരുന്നുവല്ലോ സ്വാഭാവികമായിട്ടും സ്വന്തം പിതാവിനേക്കാൾ സ്ഥാനം ഇന്ത്യൻ കമ്യൂണിസ്റ്റുകൾ സ്റ്റാലിനാണ് കൊടുത്തിരുന്നത്. സ്റ്റാലിനോട് കൂട്ടുകൂടിയപ്പോൾ ഹിറ്റ്ലർ ഫാസിസ്റ്റല്ലാതായി .

അന്ന് ബ്രിട്ടനും ഫ്രാൻസും ഒരു ഭാഗത്തും ജർമ്മനിയും സഖ്യകക്ഷികളും മറുഭാഗത്തുമായിരുന്നു. ഹിറ്റ്‌ലറുമായി യുദ്ധം ചെയ്തിരുന്ന ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ എതിർക്കില്ലെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയാൽ സഹായിക്കാമെന്നും വാക്ക് നൽകി. ഗാന്ധിജിയുടെ ലക്ഷ്യം സ്വാതന്ത്ര്യം എന്നത് മാത്രമായിരുന്നു.

തങ്ങളുടെ പിതൃഭൂമിയായ സോവിയറ്റ് യൂണിയനോട് കൂട്ടുകൂടിയ ഹിറ്റ്ലർ അന്ന് പക്ഷേ ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് വേണ്ടപ്പെട്ടവനായി .സോവിയറ്റ് യൂണിയനുമായി സഖ്യത്തിലുണ്ടായിരുന്ന ഹിറ്റ്‌ലറെ എതിർക്കുന്ന ബ്രിട്ടനാകട്ടെ അതുകൊണ്ട് മാത്രം കൊടും ശത്രുവുമായി

ഗാന്ധിജിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി ബ്രിട്ടനെ എതിർത്ത് തോൽപ്പിക്കണമെന്ന് കമ്യൂണിസ്റ്റുകൾ ആവശ്യപ്പെട്ടു. ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ എതിർക്കില്ലെന്ന് പറഞ്ഞ ഗാന്ധിജിയെ വളരെ മോശമായി അവഹേളിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തിയുള്ളിടത്ത് പ്രക്ഷോഭങ്ങൾ നടത്തി. കേരളത്തിലെ കോൺഗ്രസ് കമ്യൂണിസ്റ്റുകളുടെ കയ്യിലായിരുന്നതിനാൽ ഇവിടെയും സമരങ്ങൾ അരങ്ങെറീ അത്തരത്തിലൊരു സമരമായിരുന്നു കയ്യൂരിൽ നടന്നത്. ആ സമരത്തിൽ സുബ്ബരായൻ എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടു .കമ്യൂണിസ്റ്റുകാർ അറസ്റ്റ് ചെയ്യപ്പെട്ടു. സംഭവം നടന്നത് 1941 മാർച്ചിൽ

രണ്ട് മാസം കൂടി കഴിഞ്ഞ് 1941 ജൂണിൽ അനാക്രമണ സന്ധിയിൽ നിന്ന് പിന്മാറിയ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചു. അങ്ങനെ ബ്രിട്ടനൊപ്പം സോവിയറ്റ് യൂണിയനും യുദ്ധത്തിൽ പങ്കാളിയായി. പിതൃഭൂമിയായ സോവിയറ്റ് യൂണിയൻ ബ്രിട്ടനൊപ്പം യുദ്ധത്തിൽ പങ്കാളിയായതോടെ ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് അതുവരെ സാമ്രാജ്യത്വ യുദ്ധമായിരുന്നത് ഒറ്റയടിക്ക് ജനകീയ യുദ്ധമായി.എല്ലാ മേഖലകളിലും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ബ്രിട്ടനു പിന്തുണ കൊടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അതിക്രൂരമായി ഒറ്റിക്കൊടുത്തു.

സ്റ്റാഫോർഡ് ക്രിസ്റ്റിന്റെ ദൗത്യത്തിനു ശേഷം , ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടനു താത്പര്യമില്ലെന്ന് മനസ്സിലാക്കിയ ഗാന്ധിജിയും കോൺഗ്രസും ബ്രിട്ടനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനമായി പ്രഖ്യാപിച്ചു.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയാകട്ടെ ബ്രിട്ടീഷ് പാദസേവകരായി ജയിലിൽ കിടന്ന കമ്യൂണിസ്റ്റുകാരെ മോചിപ്പിക്കാൻ യാചിച്ചു. തുടർന്ന് ബ്രിട്ടനു വേണ്ടി ചാരപ്പണി നടത്തി. ബ്രിട്ടീഷ് കാശു വാങ്ങി , പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. ദേശാഭിമാനിയുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിൽ ക്വിറ്റ് ഇന്ത്യ സമരത്തിനെതിരെ നിരന്തരം പ്രചാരവേല നടത്തി.

ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ച സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്റെ ചെരുപ്പു നക്കിയെന്ന് അധിക്ഷേപിച്ചു. ഇന്ത്യൻ നാഷണൽ ആർമിയെ അഞ്ചാം പത്തിയെന്ന് വിളിച്ചു. ഐ.എൻ.എ ഭടന്മാരെ പിടികൂടി ബ്രിട്ടീഷുകാർക് കൈമാറി. കോൺഗ്രസിന്റെ സമരങ്ങളെ കഴിയുന്നിടത്തെല്ലാം എതിർത്തു. സ്വാതന്ത്യ സമരക്കാർ പണിമുടക്കിയപ്പോൾ സഖാക്കൾ കൂടുതൽ പണിയെടുത്തു.

ബ്രിട്ടീഷുകാർക്കു വേണ്ടി ക്വിറ്റ് ഇന്ത്യ സമരത്തെ തകർക്കാൻ തങ്ങൾ ചെയ്തതെന്തൊക്കെയാണെന്ന് ചൂണ്ടിക്കാട്ടി നൂറ്റിയിരുപത് പേജ് വരുന്ന രഹസ്യ രേഖ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി.സി ജോഷി ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ റെജിനാൾഡ് മാക്സ്വെല്ലിന് സമർപ്പിച്ചു. – ഓരോ സംസ്ഥാനത്തും കോൺഗ്രസിന്റെ സ്വാതന്ത്യ്ര സമര പ്രവർത്തനങ്ങളെ എങ്ങനെ തടഞ്ഞെന്നും അത് ബ്രിട്ടന് എത്രത്തോളം ഗുണകരമായെന്നും അക്കമിട്ട് വിശദമായി പറയുന്ന രഹസ്യ രേഖയായിരുന്നു അത്.

ഈ രേഖ സമർപ്പിച്ചത് 1943 മാർച്ച് 15 ന് – പതിനാലു ദിവസം കൂടി കഴിഞ്ഞ് മാർച്ച് 29 ന് കയ്യൂർ കേസിൽ അറസ്റ്റിലായ നാലു കമ്യൂണിസ്റ്റുകാർ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പൊടോര കുഞ്ഞമ്പു നായര്‍, പള്ളിക്കല്‍ അബൂബക്കര്‍, എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. അതായത് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ബ്രിട്ടീഷുകാരന്റെ ഷൂവിൽ നാക്കുകൊണ്ട് അക്ഷരമെഴുതുമ്പോൾ , നേരത്തെ ബ്രിട്ടീഷുകാർക്കെതിരെ പ്രക്ഷോഭം നടത്തിയ കേസിൽ ഇങ്ങ് കേരളത്തിൽ നാല് സഖാക്കൾ തൂക്കുമരത്തിൽ ഊഞ്ഞാലാടുകയായിരുന്നു

എത്ര വലിയ കൊടും ചതി , – രാജ്യത്തെ , ഗാന്ധിജിയെ , സുഭാഷ് ബോസിനെ , ഇന്ത്യൻ നാഷണൽ ആർമിയെ , ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സെനാനികളെ , ഒപ്പം സ്വന്തം സമര സഖാക്കളേയും മനോഹരമായി വഞ്ചിക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി.. 1900 നു ശേഷം ഇന്ത്യൻ സ്വാതന്ത്ര്യ സമരം കണ്ട ഏറ്റവും വലിയ കൊടും ചതി. അന്ധമായ സോവിയറ്റ് ദാസ്യത്തിന്റെ പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അതി നീചമായി ഒറ്റുകൊടുത്തു കമ്യൂണിസ്റ്റുകാർ.

സോവിയറ്റ് യൂണിയന്റെയും ബ്രിട്ടന്റെയും പിൽക്കാലത്ത് ചൈനയുടേയും കാലുനക്കിയ ആ പാരമ്പര്യമാണ് ഇന്നത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. അവരിപ്പോൾ ആഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറുവർഷങ്ങൾ യഥാർത്ഥത്തിൽ കൊടും ചതിയുടെ നൂറു വർഷങ്ങളാണ്.. ഈ രാജ്യം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ അവർ മറുഭാഗത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്..

ചാരവും പുകയുമൊക്കെയായി ഇന്ത്യയിൽ അവരൊന്നുമല്ലാതായി തീർന്നതും അതുകൊണ്ട് തന്നെയാണ്…
ഒരു ഇന്ത്യക്കാരൻ എങ്ങനെയാകരുത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കമ്യൂണിസ്റ്റുകാർ

Tags: DNA VayujithCommunist back stabIndependence
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies