രാജ്യത്ത് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഘോഷങ്ങളെല്ലാം തന്നെ പരിമിതമാണ്. സിനിമാതാരങ്ങള്‍ ആണെങ്കിലും സാധാരണക്കാര്‍ ആണെങ്കിലും ഇത്തവണത്തെ ആഘോഷങ്ങള്‍ എല്ലാം ലളിതമായി അവരവരുടെ വീടുകളില്‍ തന്നെയാണ് ആഘോഷിക്കുന്നത്. സിനിമാ താരങ്ങള്‍ നടത്തുന്ന ആഘോഷത്തിന്റെ വീഡിയോകള്‍ മിക്കതും സോഷ്യല്‍ മീഡിയ വഴി അവര്‍ തന്നെ പങ്കുവെയ്ക്കാറുണ്ട്. പ്രശസ്ത ബോളിവുഡ് താരം സല്മാന് ഖാന് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ സല്മാന് ഖാന് തന്നെയാണ് വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചത്. വിനായകന്റെ വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോകള്‍ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് . സഹോദരിയായ അര്‍പിത ഖാന്റെ വീട്ടിലായിരുന്നു ഈ വര്‍ഷത്തെ താരത്തിലെ വിനായക ചതുര്‍ഥി ആഘോഷം. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിലും ചെയ്യുന്ന പ്രവര്‍ത്തികളിലും തുടങ്ങുന്ന കാര്യങ്ങളിലും വരുന്ന വിഘ്നങ്ങള്‍ എല്ലാം തന്നെ അകറ്റി നേര്‍വഴി കാട്ടിത്തരുന്ന ഭാഗ്യം മൂര്‍ത്തിയായാണ് നാം വിഘ്നേശ്വരനെ കാണുന്നത്.
ഏതൊരു കാര്യത്തിനും ആരംഭം കുറിക്കുമ്പോള്‍ നമ്മള് വിഘ്നേശ്വരനെ പ്രീതിപ്പെടുത്തി അനുഗ്രഹം വാങ്ങണം എന്നതാണ് വിശ്വാസം. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് വിനായക ചതുര്‍ത്ഥി . എല്ലാ വര്‍ഷവും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഈ മഹോത്സവം ഈ വര്‍ഷം എല്ലാവരും സ്വന്തം വീടുകളില്‍ മാത്രമായി ഒതുക്കി. സല്മാന്ഖാന് പുറമേ ശില്പ ഷെട്ടി, സജ്ജയ് ദത്ത്, കരീന കപൂര്‍ എന്നീ താരങ്ങളും അവരുടെ വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.
Comments