വലിയ അസുഖം അല്ലെങ്കിലും അരിമ്പാറയും പാലുണ്ണിയും ശരീരത്തില്‍ നിന്ന് ഒഴിവാക്കേണ്ടത് തന്നെയാണ്. കാരണം ഇത് നമ്മുടെ ശരീരത്തില്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പകരുന്നു. അതു കൂടാതെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്കും അസുഖം പടര്‍ന്നു പിടിക്കുന്നു. അതുകൊണ്ടു തന്നെ ഇവ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇവ ഇല്ലാതാക്കുന്നതിനു ചില നാടന്‍ പ്രയോഗങ്ങള്‍ ഉണ്ട്. എരിക്കിന്റെ കറ അരിമ്പാറയുടെ മുകള്‍ഭാഗത്തു മാത്രം തേച്ചു കൊടുക്കുക. ആണി രോഗമുള്ളവര്‍ക്കും തൊലിപ്പുറത്ത് പുരട്ടാവുന്ന ഒരു ഒറ്റമൂലിയാണിത്.
പച്ച ഇഞ്ചി ചുണ്ണാമ്പില് മുക്കി തേച്ചു കൊടുക്കുക. വെളുത്തുള്ളി അടുപ്പില്‍ വച്ച് ചൂടാക്കിയതിനു ശേഷം അരിമ്പാറയുടേയും പാലുണ്ണിയുടെയും മുകളില്‍ നന്നായി തേച്ചു കൊടുക്കുക. ചുണ്ണാമ്പും ബേക്കിംഗ് സോഡയും കലക്കി അവയും തേച്ചു പിടിപ്പിക്കുക. എന്നാല്‍ മുഖത്ത് ഇവയൊന്നും ഉപയോഗിക്കാന്‍ പാടില്ല മുഖത്ത് ഇത്തരത്തിലുള്ള അരിമ്പാറ പാലുണ്ണി ഉണ്ടെങ്കില്‍ കുറച്ച് തുളസിനീര് എടുത്തു അവയുടെ മുകളില്‍ തേച്ച് കൊടുക്കുക. തുളസിനീര് പ്രയോഗം അത്ര പെട്ടെന്ന് ഇവയെ ഭേദമാക്കില്ല. ഒരു മാസമെങ്കിലും തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ മാത്രമേ മുഖത്തുളള പാലുണ്ണിയും അരിമ്പാറയും നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
മുഖത്തെ തൊലി കട്ടി കുറഞ്ഞതും മൃദുലവുമാണ് അതുകൊണ്ടുതന്നെ മറ്റുള്ള മരുന്നുകള്‍ മുഖത്ത് ഉപയോഗിക്കുമ്പോള്‍ അത് മുഖത്തിന് പ്രതികൂലമായി ബാധിക്കുന്നു. ചിലപ്പോള്‍ ഇത് ചികിത്സ ഒന്നും കൂടാതെ തന്നെ ഏതാനും മാസങ്ങള്‍കൊണ്ട് തനിയെ അപ്രത്യക്ഷമായേക്കാം. എന്നാലും ഇത് വീണ്ടും വരുവാനുള്ള സാധ്യത അധികമാണ്. എന്നിരുന്നാലും നിങ്ങളുടെ ചര്‍മ്മത്തില്‍ അരിമ്പാറയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഒരു സ്കിന്‍ സ്പെഷ്യലിസ്റ്റിന്റെ സേവനം പ്രയോജനപ്പെടുത്തുകയും, ഉചിതമായ ചികില്‍സ തേടുകയും വേണം. അല്ലെങ്കില്‍ ഇത് ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലെയ്ക്ക് പടരാനുള്ള സാധ്യത വളരെ ഏറെയാണ്.















