പാകിസ്താനിൽ അപകടകരമായ രോഗാണുക്കളുടെ പരീക്ഷണങ്ങൾ നടത്തി ചൈന ; ലക്ഷ്യം ഇന്ത്യയോ ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിൽ അപകടകരമായ രോഗാണുക്കളുടെ പരീക്ഷണങ്ങൾ നടത്തി ചൈന ; ലക്ഷ്യം ഇന്ത്യയോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 03:33 pm IST
Facebook
Twitter
WhatsAppTelegram

ചൈനയുടെ പരീക്ഷണ ശാലയായി പാകിസ്താൻ . വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ കൊറോണ വൈറസ് ശാസ്ത്രജ്ഞരുടെ സംഘമാണ് കഴിഞ്ഞ അഞ്ച് വർഷമായി പാകിസ്താനിൽ അപകടകരമായ രോഗാണുക്കളുടെ പരീക്ഷണങ്ങൾ നടത്തുന്നതെന്ന് ക്ലാക്സൺ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയ്‌ക്കും പാശ്ചാത്യ എതിരാളികൾക്കുമെതിരെ പ്രതിരോധനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പാകിസ്താനിൽ ജൈവായുധ ലാബ് ക്രമീകരിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട് വന്നിരുന്നു . അതിനു പിന്നാലെയാണ് അപകടകരമായ രോഗാണുക്കളുടെ പരീക്ഷണങ്ങളും ചൈന നടത്തുന്നതായുള്ള സൂചനകൾ വരുന്നത്. .

ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) എന്ന പേരിൽ വുഹാൻ ശാസ്ത്രജ്ഞർ 2015 മുതൽ പാകിസ്താനിൽ മാരകമായ രോഗണുക്കളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട് . പറയുന്നുണ്ട്. പാകിസ്താനെ ഒരു പരീക്ഷണശാലയായാണ് ചൈനീസ് ഗവേഷകർ ഉപയോഗിക്കുന്നത്.

പാകിസ്താനിൽ വിനാശകരമായ പത്തോജനുകളെക്കുറിച്ചു പഠിക്കുന്ന ഒരു രഹസ്യ കേന്ദ്രമുണ്ട്. നിരവധി ഗവേഷണങ്ങളാണ് അവിടെ നടക്കുന്നത്. ആന്ത്രാക്സ് പോലുള്ളവ ഇവിടെ പരീക്ഷണവിധേയമാക്കുന്നുണ്ടെന്നാണ് വിവരം .

കഴിഞ്ഞ മാസം ചൈനയും പാക്കിസ്ഥാനും രഹസ്യമായി ഇതുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തേക്കുള്ള കരാറിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ എന്തിനെ കുറച്ചുള്ള ഗവേഷണമാണ് നടക്കുന്നതെന്നതിനെ പറ്റി സൂചനകൾ മാത്രമായിരുന്നു ലഭിച്ചത് .

എന്നാൽ ഇപ്പോൾ വുഹാനും പാക് ശാസ്ത്രജ്ഞരും നടത്തിയ അഞ്ച് പഠനങ്ങളുടെ ഫലങ്ങൾ ശാസ്ത്രീയ പ്രബന്ധങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഓരോന്നും സൂനോട്ടിക് രോഗകാണുക്കളുടെ ( മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗാണുക്കൾ) കണ്ടെത്തലും പരീക്ഷണങ്ങളും ഉൾക്കൊള്ളുന്നവയാണ്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പകർച്ചവ്യാധികളാണ് സൂനോട്ടിക് രോഗകാരികൾ. വെസ്റ്റ് നൈൽ വൈറസ്, മെഴ്സ്-കൊറോണ വൈറസ്, ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ വൈറസ്, ത്രോംബോസൈറ്റോപീനിയ സിൻഡ്രോം വൈറസ്, ചിക്കുൻ‌ഗുനിയ വൈറസ് എന്നിവയുടെ പരീക്ഷണങ്ങളും ജീനോം സീക്വൻസിംഗും പഠനങ്ങളിൽ ഉൾപ്പെടുന്നു.

നിലവിൽ, ഈ രോഗാണുക്കൾക്ക് ചികിത്സയോ വാക്സീനോ ഇല്ല. അവയിൽ ചിലത് ലോകത്തിലെ ഏറ്റവും മാരകവും പകർച്ചവ്യാധിയുമാണെന്ന് കണക്കാക്കപ്പെടുന്നു എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. വൈറസ് ബാധിച്ച വെറോ സെല്ലുകൾ നൽകിയതിന് വുഹാന്റെ ദേശീയ വൈറസ് റിസോഴ്‌സ് സെന്ററിന് ഒരു പഠനം നന്ദി പറയുന്നുണ്ട്. നടത്തിയ അഞ്ച് പഠനങ്ങളിൽ ഓരോന്നിനും ചൈന-പാക് ഇക്കണോമിക് കോറിഡോറിനൊപ്പം (സി‌പി‌ഇസി) ബയോ സേഫ്റ്റിയുടെ പ്രധാന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള രാജ്യാന്തര സഹകരണം പിന്തുണയ്‌ക്കുന്നുവെന്നാണ് റിപ്പോർട്ട്.

അഞ്ച് പഠനമനുസരിച്ച്, പാകിസ്താനിലെ ആയിരക്കണക്കിന് പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പ്രധാനമായും വിദൂര പ്രദേശങ്ങളിൽ താമസിക്കുകയും മൃഗങ്ങളുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തവരാണ് ഇവരെന്നും ദി ക്ലാക്സൺ പറയുന്നു.

ഉയർന്നുവരുന്ന പകർച്ചവ്യാധികൾ, പകരുന്ന രോഗങ്ങളുടെ ജൈവിക നിയന്ത്രണം എന്നിവയിൽ ഗവേഷണം നടത്താൻ പാകിസ്താൻ മിലിട്ടറിയും ചൈനയും തമ്മിൽ രഹസ്യ കരാർ ഒപ്പുവച്ചിട്ടുണ്ട്.

അഞ്ച് പഠനങ്ങൾ 2017 ഡിസംബറിനും ഈ വർഷം മാർച്ച് 9 നും ഇടയിൽ പ്രസിദ്ധീകരിച്ചതാണ്. പുതിയ വുഹാൻ-പാകിസ്താൻ മിലിട്ടറി ബയോ പ്രോഗ്രാമിന്റെ പ്രഖ്യാപനത്തിന് മുൻപുള്ളതാണ് ഇതെന്നാണ് അറിയുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്ക് എന്നാണ് ചൈന സ്വയം വിശേഷിപ്പിക്കുന്നത്. കോവിഡ്–19 മഹാമാരിക്കു കാരണമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും ചൈനയിൽനിന്നാണ്. വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണം യുഎസ് ഉയർത്തിയിരുന്നു. ഇതേ ലാബിൽത്തന്നെ പാക്ക് കരാറിന്റെ ഭാഗമായുള്ള ജൈവായുധ ഗവേഷണവും നടക്കുമെന്നാണ് റിപ്പോർട്ട്.

ഈ പദ്ധതിയുടെ മുഴുവൻ ചെലവും ചൈനയാണ് വഹിക്കുന്നത്. ചൈനയ്‌ക്കു പുറത്ത് പാകിസ്താനില്‍ ഇത്തരം ജൈവയുദ്ധമുറകൾ പരീക്ഷിച്ചുനോക്കാനും ഈ ഇടപാടിലൂടെ ചൈനയ്‌ക്ക് അധികാരം ലഭിക്കുന്നു.

 

Tags: pak-china
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies