ജലത്തിനടിയിൽ ഒളിച്ചിരിക്കുന്ന അത്ഭുതം : ജൽ മഹൽ
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ജലത്തിനടിയിൽ ഒളിച്ചിരിക്കുന്ന അത്ഭുതം : ജൽ മഹൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2020, 09:30 am IST
Facebook
Twitter
WhatsAppTelegram

യാത്രകൾ ഇഷ്ടപ്പെടുന്നവർ പോകാൻ മറക്കാത്ത ഭാരതത്തിലെ ഒരു സ്ഥലമാണ് രാജസ്ഥാനിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്‌പൂർ . യുനെസ്കോയുടെ ലോക പൈതൃക പ്രദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ജയ്‌പൂർ മനോഹരമായ മന്ദിരങ്ങളും സ്മാരകങ്ങളും കൊണ്ട് വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്നാണ് . ഇത്തരത്തിൽ ജയ്‌പ്പൂരിലുള്ള ഒരത്ഭുതമാണ് ജലത്തിനടിയിൽ നിലകൊള്ളുന്ന കൊട്ടാരമായ ജൽ മഹൽ .

മാൻ സാഗർ തടാകത്തിന് നടുവിൽ ഭാരത സംസ്കാരത്തിന്റെ ഭാഗമായ വാസ്തുവിദ്യ ഉപയോഗിച്ചും ചിത്രരചന ഉപയോഗിച്ചും നൂറ്റാണ്ടുകൾക്ക് മുൻപ് രൂപകൽപന ചെയ്തു നിർമ്മിച്ചിട്ടുള്ള മനോഹര മന്ദിരമാണ് ജൽ മഹൽ . അഞ്ചു നിലകൾ ഉള്ള കൊട്ടാരത്തിന്റെ ഒരു നില മാത്രമാണ് ജലത്തിന് മുകളിൽ കാണാൻ സാധിക്കുക . ജലത്തിന് മുകളിൽ കാണുന്ന കൊട്ടാരത്തിന്റെ നിഴൽ തടാകത്തിൽ പ്രതിഫലിക്കുന്നത് തന്നെ മനോഹരമായ ഒരു ദൃശ്യമാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത് .

ജൽ മഹൽ കൊട്ടാരത്തിന്റെ മുകൾ നില പോലെ തന്നെ വാസ്തുവിദ്യ കൊണ്ട് വിസ്‌മയം തീർത്തിരിക്കുന്നതാണ് ജലത്തിനടിയിൽ മറഞ്ഞു കിടക്കുന്ന ബാക്കി നാല് നിലകളും . പണ്ട് കാലങ്ങളിൽ രാജാക്കന്മാർക്ക് ഉല്ലാസ വേളകളിൽ വേട്ടയാടാൻ വേണ്ടി ചുവന്ന മണൽകല്ലു കൊണ്ട് നിർമ്മിച്ചതാണീ കൊട്ടാരം . കൊട്ടാരം പണിയുന്ന നാളുകളിൽ എത്ര കഠിനമായ മഴ പെയ്താലും വെള്ളം പൊങ്ങുന്ന സ്ഥലമായിരുന്നില്ല ഇത് .

പതിനെട്ടാം നൂറ്റാണ്ടിൽ ജയ്‌പൂരിലെ ചരിത്രപ്രദേശമായ ആംബറിലെ രാജാവ് വെള്ള പൊക്കം ഉണ്ടാവാതിരിക്കാൻ വേണ്ടി രണ്ടു കുന്നുകൾക്കിടയിൽ അണകെട്ട് നിർമ്മിക്കുകയും തന്മൂലം കൊട്ടാരം ജലത്തിനടിയിൽ ആവുകയും ചെയ്തു . ജൽ മഹൽ കാണാനെത്തുന്നവർക്ക് കരകൗശല വിദ്യ കൊണ്ട് മനോഹരമാക്കിയ തടി കൊണ്ടുള്ള ബോട്ടുകളിൽ അവിടെയെത്തി കൊട്ടാരത്തിന്റെ ഭംഗി ആസ്വദിക്കാവുന്നതാണ് .

അന്നുണ്ടായിരുന്ന ചിത്രകാരന്മാർ തങ്ങളുടെ കൈകൾ കൊണ്ട് കൊട്ടാരത്തിന്റെ ഓരോ മുക്കിലും മൂലയിലും തീർത്ത മനോഹരമായ ചിത്രരചനകൾ ഇന്നും യാതൊരു കേടുപാടുകളും സംഭവിക്കാതെ സംരക്ഷിച്ചു പോരുന്നു . ഏറ്റവും നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്ന ഭാരതത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മികച്ച ഉദാഹരണമായിരിക്കും ജൽ മഹൽ .

ജൽ മഹലിലേക്കുള്ള വഴിയിൽ വെച്ച് തന്നെ കൊട്ടാരത്തിന്റെ മനോഹാരിത നമ്മെ അതിശയപ്പെടുത്തും . ജൽ മഹൽ സ്ഥിതി ചെയ്യുന്ന തടാകത്തിന് സമീപപ്രദേശത്തായി ധാരാളം വന്യമൃഗങ്ങൾ പാർക്കുന്ന വനമേഖലയുണ്ട് . ഇപ്പോൾ കൊട്ടാരം സംരക്ഷിച്ചു പോരുന്ന അധികൃതർ , ചുവരുകളിൽ ലൈറ്റുകൾ പിടിപ്പിച്ചതിനാൽ രാത്രികാലങ്ങളിൽ അതിമനോഹരിയായിട്ടാണ് ജൽ മഹൽ കാണപ്പെടുന്നത് . രാജ്പുത് കലാകാരന്മാരുടെ വർണ്ണിക്കാൻ കഴിയാത്ത കഴിവുകളുടെ വിസ്മയം ആണ് ഇന്നും അത്യധികം മനോഹരിയായി നിലനിൽക്കുന്ന ജൽ മഹൽ .

Tags: rajasthanJAIPUR
Share
Tweet
SendShare

More News from this section

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies