കൊറോണ കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ; സ്ത്രീകളെ സംരക്ഷിക്കുന്ന ഘടകങ്ങള്‍ ഇവയാണ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ; സ്ത്രീകളെ സംരക്ഷിക്കുന്ന ഘടകങ്ങള്‍ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2020, 05:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ വൈറസ് സ്ത്രീകളിലും അധികം ബാധിക്കുന്നത് പുരുഷന്മാരെയെന്ന് പഠനങ്ങള്‍. വൈറസ് ബാധിക്കാനുള്ള സാധ്യത തുല്യമാണെങ്കിലും, ഇതുവരെ രോഗം ബാധിച്ചതില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പനി, ചുമ, മണമോ രുചിയോ തിരിച്ചറിയാനാകാത്ത അവസ്ഥ, ഇങ്ങനെ ശരീരത്തില്‍ സംഭവിക്കുന്ന ചില മാറ്റങ്ങളില്‍ നിന്നാണ് അസുഖം തിരിച്ചറിയുന്നത്. രോഗം ബാധിച്ചവരില്‍ 80 ശതമാനവും നിശബ്ദ വാഹകരാണ്. സ്ത്രീകളിലും അധികം പുരുഷന്മാരാണ് ഈ രോഗത്തിന് പെട്ടന്ന് കീഴടങ്ങുന്നത്. സ്ത്രീകളെ അപേക്ഷിച്ച് ഇവരില്‍ രോഗത്തിന്റെ തീവ്രതയും കൂടുതലായിരിക്കും. ലോകമെമ്പാടുമുള്ള കണക്ക് പരിശോധിച്ചാല്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും പുരുഷന്മാരാണ് കൂടുതല്‍. ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ മുതല്‍ മോശം ശീലങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ടാകാമെന്നും പഠനങ്ങള്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കൊറോണ ബാധിച്ച് മരിച്ചവരില്‍ 63 ശതമാനവും പുരുഷന്മാരാണ്. ഇന്ത്യയില്‍ ഇത് 65 ശതമാനം വരും. 35 ശതമാനം സ്ത്രീകളാണ്. പുരുഷന്മാരില്‍ രോഗത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നത് പലപ്പോഴും വിദഗ്ധരേയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പല സാധ്യതകളാണ് ഗവേഷകര്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് വയ്‌ക്കുന്നത്. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. പുകവലി മറ്റൊരു ഘടകമാണ്. ഇവയെല്ലാം കൊറോണയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കും. മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത് സ്ത്രീകളുടെ ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയാണ്. പുരുഷന്മാരിലും അധികമാണ് സ്ത്രീകളുടെ പ്രതിരോധ ശേഷി.

സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ അതിവേഗം ഉത്തേജിപ്പിക്കുന്നു. സാര്‍സ് കോവ് വൈറസ് എത്തുന്നത് തടയാന്‍ ഇവയ്‌ക്ക് ഒരു പരിധി വരെ കഴിയും. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ രോഗം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളെ തടയുന്നു. അസുഖം പെട്ടന്ന് പിടിക്കാന്‍ ഇത് കാരണമാണ്. കൊറോണക്ക് പുറമെ മറ്റ് അസുഖങ്ങളുടെ കാര്യത്തിലും ഈസ്ട്രജന്‍ സ്ത്രീകളെ വളരെയധികം സഹായിക്കുന്നുണ്ട്. ജനിതകപരമായ മാറ്റമാണ് അടുത്തത്. സ്ത്രീകള്‍ക്ക് രണ്ട് എക്‌സ് ക്രോമസോമുകള്‍ ഉള്ളതിനാല്‍ വേഗത്തില്‍ രോഗപ്രതിരോധ ശേഷി ഉണ്ടാകും. ഇതുവഴിയും രോഗപ്രതിരോധം വേഗത്തിലാകുന്നു.

അതേസമയം മുംബൈയില്‍ നടന്ന ഒരു സര്‍വ്വേയില്‍ പുരുഷന്മാരിലും അധികം കൊറോണ ആന്റിബോഡി സ്ത്രീകളില്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരില്‍ തീവ്ര ലക്ഷണങ്ങളോടെ അവ പുറത്ത് വരികയും, സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി കൊണ്ട് അസുഖം വേഗത്തില്‍ ഒഴിവായി മാറിയതാകാമെന്നും പഠനം പറയുന്നു. കൂടാതെ പല പുരുഷന്മാരും രോഗ ലക്ഷണങ്ങളെ അവഗണിക്കുകയും, ചികിത്സ തേടാന്‍ കാലതാമസം വരുത്തുകയും ചെയ്യുന്നുണ്ട്. ഇതും രോഗത്തിന്റെ തീവ്രത കൂടാനുള്ള ഒരു കാരണമാണ്.

Share192TweetSendShare

More News from this section

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies