തിരുവനന്തപുരം ; ഓണക്കാലത്ത് ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ നീട്ടാൻ സർക്കാർ തീരുമാനം. രാവിലെ 9 മുതൽ രാത്രി 7 മണിവരെ മദ്യശാലകൾ പ്രവർത്തിക്കും. തിരക്ക് ഒഴിവാക്കാനാണ് പുതിയ തീരുമാനം . നിലവിൽ വൈകിട്ട് 5 മണിവരെയാണ് പ്രവർത്തനം.
ബെവ്ക്യൂ ആപ്പിന്റെ ബുക്കിങ് രീതിയിലും മാറ്റം വരും. ഓണക്കാലത്ത് എല്ലാദിവസവും ബുക്കിങ് നടത്താനാകും. ഇപ്പോൾ ഒരു തവണ മദ്യം ബുക്കു ചെയ്താൽ മൂന്നാമത്തെ ദിവസമേ വീണ്ടും ബുക്കു ചെയ്യാൻ കഴിയൂ.
തുടക്കത്തിൽ ഇതു അഞ്ചാമത്തെ ദിവസമായിരുന്നു. 2 ലക്ഷത്തിൽ താഴെ ടോക്കണുകളാണ് സാധാരണ ദിവസങ്ങളിൽ വിതരണം ചെയ്യുന്നത്.
ബവ്കോയുടെ 267 ഔട്ട്ലറ്റുകളിൽ ഒരു ദിവസം ശരാശരി 22 കോടി രൂപ മുതൽ 32 കോടി രൂപവരെയുള്ള കച്ചവടമാണ് നടക്കുന്നത്. കൺസ്യൂമർഫെഡിന്റെ പ്രതിദിന വിൽപ്പന ശരാശരി 6 കോടി. 36 മദ്യഷോപ്പുകളും 3 ബിയർ പാർലറുമാണ് കൺസ്യൂമർഫെഡിനുള്ളത്.
അതേ സമയം അടുത്ത മാസം കൊറോണ രോഗികൾ പതിനായിരം കടക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യ മന്ത്രിയുൾപ്പെടെ നൽകിയിട്ടും ഇത്തരമൊരു തീരുമാനം എടുത്തത് സർക്കാരിന് വരുമാനം വർധിപ്പിക്കാനാണെന്നും ആക്ഷേപമുണ്ട്.
Comments