മുംബൈ: ശിവസേനാ നേതാവ് ലോകസഭാംഗത്വം രാജിവെച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള ലോകസഭാംഗം സഞ്്ജയ് ജാദവാണ് രാജിവെച്ചത്. തന്റെ പ്രദേശത്തെ പാര്‍ട്ടിപ്രവര്‍ത്തകരോട് നീതിപുലര്ത്താനാകുന്നില്ലെന്ന കാരണം പറഞ്ഞാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് നല്കി.
തനിക്ക് സ്വന്തം പ്രദേശത്തെ ശിവസേനാ പ്രവര്‍ത്തകരോട് നീതിപുലര്ത്താനാകുന്നില്ല. അതിനാല്‍തന്നെ പാര്‍ട്ടിയുടെ എം.പിയായിരിക്കാന്‍ യാതൊരു യോഗ്യതയുമില്ലെന്നും രാജിക്ക് കാരണമായി സഞ്ജയ് ജാദവ് പറഞ്ഞു.
കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട കമ്മറ്റികളില്‍ സര്‍ക്കാരിതര അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതുമായി ബന്ധപ്പെട്ട് സഞ്ജയ് ജാദവും സംസ്ഥാനസര്‍ക്കാറും തമ്മില്‍ ഇടഞ്ഞതാണ് രാജിക്കുകാരണം എന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നത്.
Comments