ലോകത്തിലെ ഏറ്റവും അതിശയകരവും, അവിശ്വസനീയവുമായ റോഡുകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ലോകത്തിലെ ഏറ്റവും അതിശയകരവും, അവിശ്വസനീയവുമായ റോഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:16 pm IST
Facebook
Twitter
WhatsAppTelegram

പ്രകൃതി ഒരുക്കിയിരിക്കുന്ന ആനന്ദകരവും അത്ഭുതാവഹമായ ദൃശ്യങ്ങളും , ദിനവും ഒരുക്കുന്ന അത്ഭുതങ്ങൾക്കും സാക്ഷ്യം വഹിച്ചു കൊണ്ടാണ് നമ്മുടെ ഓരോ ദിനവും കടന്നു പോകുന്നത് . പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങൾക്ക് മേൽ അതിശയപ്പിക്കുന്ന കലാവിരുതുകൾ ഒരുക്കാൻ മനുഷ്യരും ഒട്ടും പിന്നിലല്ല .

പ്രാചീന കാലം മുതൽക്കേ സഞ്ചാര യോഗ്യമായ വഴികൾ മനുഷ്യർ നിർമ്മിച്ച് പോരുന്നു . അന്ന് നിർമ്മിച്ച വഴികൾ യാതൊരു തരത്തിലുള്ള കേടുപാടുകളും സംഭവിക്കാതെ ഇന്നും ഉപയോഗപ്രദമായി നിലകൊള്ളുന്നു എന്നുള്ളതും വാസ്തവമാണ് . ഇവയിൽ ചിലതെങ്കിലും മനുഷ്യരുടെ അസാമാന്യ കഴിവുകൾ കൊണ്ട് അവിശ്വസനീയമായ രീതിയിൽ നിർമ്മിച്ചവയാണ് . കാണുന്നത് സത്യമാണോ എന്ന് പോലും വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ നിർമ്മിച്ച ചില റോഡുകൾ

അറ്റ്ലാന്റിക് ഓഷ്യൻ റോഡ്, നോർവേ

അത്ഭുതകരമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ഒന്നാണ് നോർവേയിൽ ഉള്ള അറ്റ്ലാന്റിക് ഓഷ്യൻ റോഡ്. ഇതിന്റെ ഒരു ഭാഗം പർവതത്തിന്റെ വശങ്ങളിലൂടെയും മറ്റൊരു ഭാഗം അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുമാണ് നിർമ്മിച്ചിട്ടുള്ളത് . വളരെയധികം ശ്രദ്ധയോടെ വേണം ഈ ഹൈവേയിലൂടെ സഞ്ചരിക്കാൻ ,കാരണം ഏതു നിമിഷവും അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ഉയർന്നു വരുന്ന തിരമാലകൾ ഈ റോഡിൽ വന്നു പതിക്കുന്നതാണ് .പ്രകൃതിയുടെ ഏറ്റവും മനോഹരമായ ദൃശ്യവിസ്മയം ആസ്വദിച്ചു കൊണ്ടുള്ള ഒരു യാത്രാനുഭവമാണ് ഈ വഴി സഞ്ചരിക്കുമ്പോൾ ലഭിക്കുന്നത് .

കാനിംഗ് സ്റ്റോക്ക് റൂട്ട്, ഓസ്‌ട്രേലിയ

1900 കളുടെ തുടക്കത്തിൽ വ്യാപാരികൾ തങ്ങളുടെ കന്നുകാലികളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകാൻ വേണ്ടി നിർമ്മിച്ചതാണ് അത്ഭുതകരമായ ഈ റോഡ് .ചരിത്രപരമായി വളരെയധികം പ്രാധാന്യം ഉള്ളതും ലോകത്തിലെ ഏറ്റവും നീളം കൂടിയതുമായ കന്നുകാലികളെ കൊണ്ട് പോകുന്ന വഴി കൂടിയാണിത് . നിരപ്പായ വഴി അല്ലാത്തതിനാൽ വളരെ കഷ്ടതയേറിയ യാത്രയായിരിക്കും ഇത് വഴിയുള്ളത് കൂടാതെ ഇടക്കെങ്ങും നിർത്താനോ ഇന്ധനം നിറക്കാനോ ഉള്ള സൗകര്യവും ഇല്ല . അതിനാൽ തന്നെ ലോല ഹൃദയമുള്ളവർക്കു സഞ്ചരിക്കാൻ കഴിയുന്ന ഒരു വഴി അല്ല ഇത് .

ജോർജിയയിലെ കോക്കസസ് റോഡ്

ജോർജിയൻ മിലിട്ടറി റോഡ് എന്നറിയപ്പെടുന്ന കോക്കസസ് റോഡ് നിലവിലുള്ള ഏറ്റവും മനോഹരമായ റോഡുകളിൽ ഒന്നാണ്. ജോർജിയയിലെയും റഷ്യയിലെയും ഭൂമികളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്ന അക്രമകാരമായ സംഭവങ്ങൾ നടന്ന റോമൻ കാലഘട്ടം വരെ ഇതിന്റെ ചരിത്രം നീളുന്നു . ജോർജിയയിലെ ടിബിലിസി മുതൽ റഷ്യയിലെ വ്‌ലാഡികാവ്കാസ് വരെ നീളുന്ന ഈ റോഡ് ഇരു രാജ്യങ്ങളിലെയും ചില മനോഹരമായ ഗ്രാമപ്രദേശങ്ങളിലൂടെയുമാണ് നിർമ്മിച്ചിട്ടുള്ളത് .

ദി സോജി ലാ പാസ്, ഇന്ത്യ

ഈ റോഡ് ഹിമാലയത്തിന്റെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ , ഇതുവഴി സഞ്ചരിക്കുന്നവർക്ക് മേഘങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണുണ്ടാക്കുന്നത് . ലോകത്തിലെ ഏറ്റവും അവിസ്മരണീയമായ കാഴ്ച സമ്മാനിക്കുന്ന ഈ റോഡ് സമുദ്രനിരപ്പിൽ നിന്നും 11000 അടി മുകളിൽ കൂടി സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും അവിശ്വസനീയമായ ഒന്നാണ് .

ഗുവോളിയാങ് ടണൽ റോഡ്, ചൈന

ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ തായ്‌ഹാംഗ് പർവതനിരകളിലൂടെ ആഴത്തിൽ കൊത്തിയെടുത്ത ഈ വഴിയിലൂടെ വാഹനമോടിക്കുന്നത് വളരെ തീവ്രമായ അനുഭവമാണ് സമ്മാനിക്കുന്നത് .എഴുപതുകളുടെ തുടക്കത്തിൽ പതിമൂന്ന് തൊഴിലാളികൾ ചുറ്റികയും ഉളിയും ഉപയോഗിച്ച് പാറക്കലിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കമാണിത് . ലോകത്തിലെ ഏറ്റവും കുത്തനെയുള്ള റോഡുകളിലൊന്നായ ഇത് വിദൂര ഗ്രാമമായ ഗുവോലിയാങിനെ ചൈനയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.

Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies