വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2026, 07:26 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: ആഗോള എണ്ണവിപണിയിൽ നിർണായക നീക്കവുമായി അമേരിക്ക. വെനസ്വേലയുമായി ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടിൽ ഒപ്പിടാൻ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കരാർ യാഥാർഥ്യമായാൽ വെനസ്വേലയുടെ 65 ബില്യൺ ബാരലിലധികം വരുന്ന ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ഭൂരിഭാഗവും അമേരിക്കൻ നിയന്ത്രണത്തിലാകുമെന്നാണ് ട്രംപിന്റെ അവകാശവാദം.

സാമൂഹിക മാധ്യമത്തിലൂടെയാണ് ട്രംപ് കരാർ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. “ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടിൽ വെനസ്വേലയുമായി അമേരിക്ക ഒരു കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്” എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എന്നിവർ ചേർന്നാണ് കരാർ സംബന്ധിച്ച ചർച്ചകൾ നടത്തി ധാരണയിലെത്തിയതെന്നും ട്രംപ് വ്യക്തമാക്കി.

കരാറിലൂടെ അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലധികമായി ഉയരുമെന്നാണ് ട്രംപ് പറയുന്നത്. ഇതിന്റെ ഫലമായി രാജ്യത്തെ ഇന്ധനവില കുത്തനെ കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വെനസ്വേലയുടെ സാമ്പത്തിക മേഖലയ്‌ക്കും കരാർ വലിയ ഉണർവേകുമെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി അമേരിക്കയിലെത്തിച്ചതിന് പിന്നാലെ വെനസ്വേലൻ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എണ്ണ മേഖലയിൽ ഔദ്യോഗിക നിയന്ത്രണം ഉറപ്പാക്കുന്ന തരത്തിലുള്ള കരാറിന് ധാരണയായതെന്നാണ് റിപ്പോർട്ട്.

വെനസ്വേല ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്നാണ്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ ഭൂഗർഭത്തിൽ ഏകദേശം 303 ബില്യൺ ബാരൽ അസംസ്കൃത എണ്ണശേഖരമുണ്ട്. ലോകത്തെ ആകെ എണ്ണശേഖരത്തിന്റെ ഏകദേശം 17 ശതമാനത്തോളം വരുന്നതാണ് ഇത്.

അതിനാൽ തന്നെ വെനസ്വേലൻ എണ്ണമേഖലയിൽ അമേരിക്കയ്‌ക്ക് കൂടുതൽ നിയന്ത്രണം ലഭിക്കുന്നത് ആഗോള ഊർജരാഷ്‌ട്രീയത്തിലും എണ്ണവിപണിയിലും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കും. കരാറിന്റെ സാമ്പത്തിക മൂല്യം, നിക്ഷേപ ഘടന, എണ്ണ ഉൽപ്പാദനത്തിലെ അമേരിക്കൻ പങ്കാളിത്തം തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

Tags: Trump Venezuela Oil DealUS Venezuela Oil DealVenezuela Oil ReservesTrump Oil Deal 2026
Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies