ആലപ്പുഴ ; താലൂക്ക് ആശുപത്രിയിൽ കൊറോണ ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ചോദിച്ച സിഐടിയു ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി.സിഐടിയു യൂണിറ്റ് കണ്‍വീനറെ സസ്പെന്‍ഡ് ചെയ്തു. എ.വിജയനെയാണ് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
സമൂഹത്തോട് തൊഴിലാളികള്‍ കാട്ടേണ്ട ഉത്തരവാദിത്തം മറന്നെന്നാണ് സിഐടിയു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.തുറവൂർ ആശുപത്രിയിൽ എത്തിച്ച കൊറോണ ഉപകരണങ്ങൾ ഇറക്കാനാണ് സിഐടിയുക്കാർ അമിതക്കൂലി ആവശ്യപ്പെട്ടത്.
ബയോ സേഫ്റ്റി കാബിനറ്റ് ഇറക്കാൻ പതിനാറായിരം രൂപ ചുമട്ടുകൂലി ആവശ്യപ്പെട്ടതോടെ ഡോക്ടർമാരും ജീവനക്കാരുമാണ് ഇന്നലെ മെഷീൻ ഇറക്കിയത്. ഒമ്പതിനായിരം വരെ നൽകാൻ തയ്യാറായെങ്കിലും ഒത്തുതീർപ്പ് ഇല്ലാതെ വന്നതോടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഉപകരണം ഇറക്കുകയായിരുന്നു.
Comments