ലക്നൗ ; മാഫിയ ഡോണും, രാഷ്ട്രീയക്കാരനുമായ മുക്താന് അന്‍സാരി എം എൽ എയുടെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് യോഗി സര്‍ക്കാര്‍.
സർക്കാർ ഭൂമി കയ്യേറി എംഎൽഎ നിർമിച്ച രണ്ട് കെട്ടിടങ്ങൾ കൂടി ലക്നൗവിൽ ഇടിച്ചുനിരപ്പാക്കി . കെട്ടിടം പൊളിച്ചതിന് ചെലവായ തുക മുക്താർ അൻസാരിയുടെ പക്കൽ നിന്നും ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. കെട്ടിടം നിർമിക്കാൻ യാതൊരു അനുമതിയും ഇവർ നേടിയിരുന്നില്ല. ഇതിനൊപ്പം അനധികൃതം എന്ന് കണ്ടെത്തിയ എംഎൽഎയുടെ സ്വത്തുക്കളും സർക്കാർ പിടിച്ചെടുത്തിരുന്നു.
ഇയാൾക്ക് സഹായം ചെയ്തിരുന്ന നാലുപേരുടെ ആയുധ ലൈസൻസും സസ്പെൻഡ് ചെയ്തു.അന്‍സാരിക്കെതിരെ പോലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments