സാധാരണ എല്ലാവരിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്‌നമാണ് കഴുത്ത് വേദന. ഉയരം കൂടിയ തലയണയില്‍ തല വെച്ച് ഉറങ്ങുന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ നട്ടെല്ല് വളഞ്ഞിരുന്ന അധിക നേരം ജോലി ചെയ്യുന്നതും കഴുത്തു വളച്ച് ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും മൊബൈല്‍ ഉപയോഗിക്കുന്നതും കിടന്നു കൊണ്ടു ടിവി കാണുന്നതും. കഴുത്ത് വേദനയ്‌ക്ക് കാരണമാകുന്നു.
സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ലാപ്‌ടോപ്പിനു മുന്നില്‍ ഇരുന്ന് കൂടുതല്‍ സമയവും ജോലിചെയ്യുന്നവരിലാണ് ഏറ്റവും കൂടുതലായി കഴുത്ത് വേദന കണ്ടു വരുന്നത്. എന്നാല്‍ മിക്ക ആളുകളും ഈ പ്രശ്‌നം പരിഹരിക്കാനായി ഡോക്ടറുടെ അടുത്ത് പോകുന്നു.
ഇതിനായി നിരന്തരമായി വേദന സംഹാരികള്‍ കഴിക്കുന്നവരും ഏറെയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ല. കഴുത്തു വേദന തടയാന്‍ സ്വയം ശ്രദ്ധിച്ചാല്‍ മതി. ജോലിക്കിടയില്‍ ഓരോ മണിക്കൂര്‍ കൂടുമ്പോഴും കഴുത്ത് മൂന്നുവട്ടം ക്ലോക്ക് വൈസും ആന്റിക്ലോക്ക് വൈസും ചുറ്റിക്കുക. തല കുനിച്ച് നെഞ്ചില്‍ മുട്ടിച്ച് അല്‍പസമയം തുടരുക. അതിനുശേഷം നേരെ നോക്കി മാത്രം തല കഴിയുന്നത്ര പിന്നിലേക്ക് കൊണ്ടുപോകുക. ഇടതുവശത്തെ ചെവി ഇടത്തേ തോളില്‍ മുട്ടിക്കുക. 10 സെക്കന്റ് ഇതുപോലെ തുടര്‍ന്ന ശേഷം വലതു വശത്തെ ചെവി വലത്തേ തോളില്‍ മുട്ടിക്കുക.
ഇടയ്‌ക്കിടെ ഇത് ആവര്‍ത്തിക്കുക. അതുപോലെ തന്നെയാണ് കൂടുതല്‍ സമയം തല താഴ്‌ത്തി ഇരുന്നു മൊബൈല്‍ ഉപയോഗിക്കുന്നവരും ശീലമാക്കോണ്ടത്. ഇടയ്‌ക്കിടെ തല ഉയര്‍ത്തുകയും ഇടത്തേക്കും വലത്തേക്കും തിരിക്കുകയും വേണം അതുപോലെ തന്നെ കൈകള്‍ മുകളിലേക്കും താഴേക്കും ഉയര്‍ത്തുന്നതും താഴ്‌ത്തുന്നതും കഴുത്ത് വേദന കുറയ്‌ക്കാന്‍ സഹായിക്കുന്നു.
വേദന സംഹാരികള്‍ ഉപയോഗിക്കുന്നതിനു പകരം ഇതുപോലെയുള്ള ചെറിയ വ്യായാമങ്ങള്‍ ജോലിക്കിടയില്‍ തന്നെ ശീലമാക്കാന്‍ സാധിച്ചാല്‍ കഴുത്തുവേദനയെ വേരോടെ പിഴുതെറിയാനും സുഖമായി ജോലി ചെയ്യാനും സാധിക്കും. ഇത്തരം അസ്വസ്ഥതകള്‍ നമ്മുടെ ജോലിയിലുള്ള ശ്രദ്ധ കുറയാന്‍ കാരണമാകുന്നു















