വിരശല്യം കാരണം മിക്ക കുട്ടികളുടെയും ഉറക്കം ഇല്ലാതാകുന്നു. രാത്രി കാലങ്ങളില്‍ വിരയുടെ ശല്യവും അസ്വസ്ഥതകളും അധികമാകുന്നുതോടെ കുട്ടികള്‍ ബുദ്ധിമുട്ടുന്നു. കൃമി, നാടവിര, ഉണ്ടവിര എന്നിങ്ങനെ മൂന്നു തരത്തിലുള്ള വിരകളാണ് പ്രധാനമായും ഉള്ളത്. അഞ്ച് മുതല്‍ പതിനാലു വയസ്സുവരെയുള്ള കുട്ടികളിലാണ് വിരകള്‍ കൂലുതലായും കാണുന്നത്. കൃമിയാണ് കൂടുതലായും കുട്ടികളില്‍ കണ്ടുവരുന്ന വിര. മലദ്വാരത്തിന് ചുറ്റും അനുഭവപ്പെടുന്ന ചൊറിച്ചിലാണ് കൃമിയുടെ പ്രധാന ലക്ഷണം. പൂര്‍ണ വളര്‍ച്ചയെത്തിയ വിരകള്‍ രാത്രി സമയത്ത് മലദ്വാരത്തിനു സമീപം വന്നു മുട്ടയിടുന്നു.
ഈ സമയത്താണ് പ്രധാനമായും കുട്ടികളുടെ ഉറക്കം കെടുത്തുന്ന ചൊറിച്ചിലില്‍ അനുഭവപ്പെടുന്നത്. ഇതു കൊണ്ടു തന്നെ വിരശല്യം കാരണം രാത്രി കാലങ്ങളില്‍ കുട്ടികള്‍ കരയുകയും കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവിക്കുകയും ചെയ്യുന്നു. ഇതിലൂടെ കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. രാത്രി സമയങ്ങളില്‍ പെട്ടെന്ന് ചൊറിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു നാടന്‍ പ്രയോഗത്തിലൂടെ വിര ശല്യം തടയാവുന്നതാണ്. ഇതിനായി വെളുത്തുളളിയുടെ ഒരല്ലിയെടുത്ത് ചെറുതായി നീളത്തില്‍ മുറിച്ച ശേഷം മലദ്വാരത്തില്‍ രണ്ടു മിനിറ്റ് നേരം വച്ചു കൊടുക്കുക.
വെളുത്തുളളിയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് കൃമികളെ ഇല്ലാതാക്കുകയും അതുമൂലം അനുഭവപ്പെടുന്ന അസ്വസ്ഥതകളും ചൊറിച്ചിലും ഇല്ലായ്മ ചെയ്യുകയും കുട്ടികൾക്ക് സുഖമായുളള ഉറക്കത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു. ചൂടു വെളളത്തില്‍ ഉപ്പിട്ടു കഴുകുന്നതും വിരയുടെ ശല്യം കുറയ്‌ക്കുന്നു. കുട്ടികളിലെ പോഷക കുറവിനും പ്രധാന കാരണമാണ് വിര. കൂടാതെ കുട്ടികളുടെ ഭാരം കുറയുന്നതിനും വിശപ്പില്ലായ്മയ്‌ക്കും ഇതു കാരണമാകുന്നു. ഒന്നിടവിട്ട മാസങ്ങളില്‍ മരുന്നു കൊടുത്ത് കുട്ടികളിലെ വിര ഇളക്കുന്നത് അവരുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്.















