സംഗീത സംവിധായകൻ ഗോപി സുന്ദർ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ഇന്ദുമതി എന്ന മ്യൂസിക്കൽ ആൽബം തരംഗമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിക്ക് ഇതിനോടകം നിരവധി വ്യൂസാണ് ലഭിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാറിന്റെ മധുരമായ ശബ്ദത്തിലിറങ്ങിയ പാട്ട് കാഴ്ചക്കാരന് മികച്ച അനുഭവം നൽകുന്നു. സിത്താര തന്നെയാണ് പാട്ടിൽ അഭിനയിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. ഗോപിസുന്ദറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഗോപിസുന്ദറുമായി ചേർന്നൊരുക്കിയ ബി കെ ഹരിനാരായണനാണ് ഈ ഗാനത്തിന്റെയും വരികളെഴുതിയത്.















