ഗുണമേറും കറുത്ത നിറമുള്ള ച്യവനപ്രാശം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗുണമേറും കറുത്ത നിറമുള്ള ച്യവനപ്രാശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 02:27 pm IST
FacebookTwitterWhatsAppTelegram

ഏകദേശം ഒരു പതിനഞ്ച് ഇരുപത് കൊല്ലം മുമ്പ് വരെ ച്യവനപ്രാശം പ്രായഭേദമന്യേ കഴിക്കുന്നത് ഒരു ശീലം തന്നെയായിരുന്നു . അധികമൊന്നും മാദ്ധ്യമങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ നിത്യവും പരസ്യങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വിഭവം കൂടിയായിരുന്നു ച്യവനപ്രാശം . കറുത്ത നിറത്തിൽ ഒട്ടിപിടിക്കുന്ന ച്യവനപ്രാശം രുചികരമല്ലെങ്കിലും നിത്യേനെ ഒരു സ്പൂൺ കഴിക്കുക എന്നത് നിർബന്ധമുള്ള കാര്യമായിരുന്നു . ച്യവനപ്രാശം വീണ്ടും ചർച്ചകളിൽ നിറഞ്ഞത് കൊറൊണ മഹാമാരിയെ ചെറുത് തോൽപ്പിക്കാൻ ആയി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ച്യവനപ്രാശം എന്ന ഔഷധം കഴിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതോട് കൂടിയാണ് .

സന്യാസി ശ്രേഷ്ഠനായിരുന്ന ച്യവൻ ആണ് ആദ്യം ആയുസ്സിനും , യുവത്വത്തിനും വേണ്ടി പ്രത്യേക രീതിയിൽ തയ്യാറാക്കിയ കറുത്ത ഔഷധ കൂട്ടുണ്ടാക്കിയത് . പ്രാശം എന്നാൽ സംസ്‌കൃതത്തിൽ അർഥം വരുന്നത് പ്രത്യേക രീതിയിൽ തയ്യാറാക്കിയ ഭക്ഷണം എന്നാണ് . അങ്ങിനെ സന്യാസിയായ ച്യവനന്റെ പേരും പ്രാശം എന്ന വാക്കും ചേർത്ത് ച്യവനപ്രാശം എന്ന് ആ ഔഷധക്കൂട്ടിന് നാമം നൽകി .

ച്യവനപ്രാശത്തിൽ അടങ്ങിയിരിക്കുന്ന അൻപതു ഔഷധക്കൂട്ടുകളിൽ ചിലത് നെല്ലിക്ക , തേൻ , ഏലക്ക , കറുവാപ്പട്ട , ഗ്രാമ്പൂ , അശ്വഗന്ധ , ശതാവരി എന്നിവയാണ് . ഔഷഗുണങ്ങളാൽ നിറഞ്ഞ ച്യവനപ്രാശം കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ഗുണഫലങ്ങൾ ഇവയൊക്കെയാണ്

ദഹന പ്രക്രിയയെയും വിസർജ്ജന പ്രക്രിയയെയും ച്യവനപ്രാശം കഴിക്കുന്നത് ഉത്തേജിപ്പിക്കുകയും തന്മൂലം ആമാശയത്തിൽ അടിഞ്ഞു കിടക്കുന്ന വിസർജ്യവസ്തുക്കളെ പുറംതള്ളാൻ സഹായിക്കുകയും ചെയ്യുന്നു .

ച്യവനപ്രാശം കഴിക്കുന്നത് ഓക്കാനം , ശർദ്ധി , പുളിച്ചു തികട്ടൽ , അജീർണം ,വായു എന്നിവയെ ശമിപ്പിക്കുന്നു .

ആമാശയ വീക്കം , കുടലിൽ വൃണം , മറ്റു ഉദരരോഗങ്ങൾ , ദഹനപ്രക്രിയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്‌ക്ക് ച്യവനപ്രാശം കഴിക്കുന്നത് സഹായകമാണ് .കൂടാതെ ച്യവനപ്രാശം കഴിക്കുന്നത് മൂലം ശ്വസനവ്യവസ്ഥയിൽ ആവശ്യത്തിനുള്ള ജലാംശം നിലനിർത്തുകയും ചെയ്യുന്നു .

കാലാവസ്ഥ വ്യതിയാനങ്ങളുടെ ഭാഗമായോ അല്ലാതെയോ ഉണ്ടാകുന്ന ചുമ , ആസ്ത്മ , ശ്വാസനാളത്തിൽ ഉണ്ടാകുന്ന രോഗം എന്നിവയുടെ കാഠിന്യം കുറക്കുകയും അതുവഴി ശ്വസനവ്യവസ്ഥക്ക് ആരോഗ്യം നൽകുകയും ചെയ്യുന്നു .

ശ്വാസകോശ സംബന്ധമായ അണുബാധകൾ, ജലദോഷം, ക്ഷയം എന്നിവ പരിഹരിക്കുന്നതിനും ച്യവനപ്രാശം ഉപയോഗപ്രദമാണ്. ച്യവനപ്രാശം കഴിക്കുന്നത് മൂലം തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും തന്മൂലം തലച്ചോറും ശരീരത്തിലെ മറ്റു അവയവങ്ങളുമായുള്ള പ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു . കൂടാതെ ഓർമ്മശക്തി, പഠന ശേഷി , ബുദ്ധിശക്തി എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു .

ച്യവനപ്രാശം കഴിക്കുന്നത് നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നത് മൂലം ഉത്കണ്ഠയും , സമ്മർദ്ദവും മൂലം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ ഒഴിവാക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു .

ച്യവനപ്രാശത്തിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് സമ്മർദ്ദം കുറക്കാനുള്ള കഴിവും , യുവത്വം നിലനിർത്താനുള്ള കഴിവും , ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാലും , കാൻസർ തടയാനുള്ള കഴിവുകൾ ഉള്ളതിനാലും ,സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ആരോഗ്യവും യുവത്വവും നിലനിർത്തുകയും ചെയ്യുന്നു .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies