ചെന്നൈ : കേരളത്തിനു പിന്നാലെ തമിഴ്നാട്ടിലും എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾ താവളമുറപ്പിക്കുന്നതായി അന്വേഷണ സംഘങ്ങളുടെ വെളിപ്പെടുത്തൽ . “നാം മനിധർ കച്ചി” സ്ഥാപകൻ തൗഫീക്കിന്റെ അറസ്റ്റിനു പിന്നാലെയാണിത് .
ദിവസങ്ങൾക്ക് മുൻപാണ് രാമനാഥപുരത്ത് വിനായക ചതുർത്ഥി ആഘോഷിച്ചതിന് ഹിന്ദു മുന്നണി പ്രവർത്തകൻ അരുൺ പ്രകാശിനെ 12 അംഗ സംഘം വെട്ടിക്കൊന്നത്. ഇയാളുടെ സുഹൃത്ത് വിനോദിന്റെ നില ഗുരുതരമാണ്. ഈ കേസിൽ അറസ്റ്റിലായവരെ മോചിപ്പിക്കാൻ മൂവായിരത്തോളം എസ്ഡിപിഐ, പിഎഫ്ഐ പ്രവർത്തകർ പെരിയപട്ടണം പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഷെയ്ക്ക് അബ്ദുൾ റഹ്മാൻ, സദ്ദാം, അസീസ്, കാസിം റഹ്മാൻ എന്നിവർ തിരുച്ചിയിൽ വച്ചാണ് കീഴടങ്ങിയത്. അവർ എസ്ഡിപിഐ, പിഎഫ്ഐ അംഗങ്ങളാണെന്നാണ് സൂചന . ആക്രമണത്തിന് പിന്നിൽ തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടിഎൻടിജെ) ആണെന്നും ആരോപണമുണ്ട്.
തുടർന്നാണ് സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി, ഹിന്ദു മക്കൾ കക്ഷി, ഹിന്ദു മുന്നണി എന്നിവർ മുന്നോട്ട് വന്നത് . ഹിന്ദു വിശ്വാസികളെ ജിഹാദികൾ ആക്രമിക്കുമ്പോഴെല്ലാം വ്യക്തിപരമായ ശത്രുത മൂലമാണെന്ന് പറഞ്ഞ് പോലീസ് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ കേസിൽ അറസ്റ്റിലായവരും കീഴടങ്ങിയവരും എല്ലാവരും മുസ്ലീങ്ങളാണ്. അതുകൊണ്ട് തന്നെ വ്യക്തിപരമെന്ന വാദമുയർത്തി പൊലീസും മുന്നോട്ട് വന്നിട്ടില്ലെന്ന് നട്ടുകാർ പറയുന്നു.
ആദിരമ്പട്ടണം ആസ്ഥാനമായുള്ള തൗഫിക്കിന്റെ അറസ്റ്റും എൻഐഎ നടത്തിയ അന്വേഷണവും തമിഴ് നാട്ടിൽ ഭീകര സംഘടനകൾ വേരുറപ്പിച്ചതായി വ്യക്തമക്കുന്നു.ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന “നാം മനിധർ കക്ഷി ” ‘‘ മുസ്ലിം ഡിഫൻസ് ഫോഴ്സ് ’’, ‘ഇറൈവൻ ഒരുവൻ “ (ഒരേയൊരു ദൈവം) എന്നീ രാഷ്ട്രീയ പാർട്ടികൾക്കൊപ്പമുള്ളതാണെന്നും കണ്ടെത്തിയിരുന്നു. മുംബൈ സ്ഫോടനക്കേസിലെ പ്രതികളിൽ ഒരാളാണ് തൗഫിക്.ഒപ്പം കന്യാകുമാരി ജില്ലാ അതിർത്തിയിൽ വാഹന പരിശോധന നടത്തിയ സ്പെഷ്യൽ എസ്ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലും ഇയാൾക്ക് പങ്കുള്ളതായി സൂചനയുണ്ട്.
തൗഫിക്കിന്റെ വനിതാ പങ്കാളിയായ ബംഗ്ലാദേശ് സ്വദേശിനി സൽമയെയും രണ്ട് വയസ്സുള്ള മകനെയും തിരുച്ചിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഭാരതത്തിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമായി സൽമയ്ക്ക് നിയമപരമായ രേഖകളൊന്നും ഇല്ല, അമ്മയും മകനും വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയാണ് രേഖകൾ നേടിയതെന്നും കണ്ടെത്തി.
മുസ്ലീം ആധിപത്യമുള്ള നഗരമാണ് പെരിയപട്ടണം . ഇവിടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന എസ്ഡിപിഐ, പിഎഫ്ഐ സംഘർഷങ്ങളെ തുടർന്നാണ് ഇവ നിരോധിക്കണമെന്ന് ജനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടത് .
Comments