ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ യുപിക്ക് വൻ കുതിപ്പ്; 28 ലേക്ക് കൂപ്പുകുത്തി കേരളം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ യുപിക്ക് വൻ കുതിപ്പ്; 28 ലേക്ക് കൂപ്പുകുത്തി കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2020, 03:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സംസ്ഥാനങ്ങൾ നടപ്പിലാക്കിയ ബിസിനസ് പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഉത്തർപ്രദേശിന് വൻ മുന്നേറ്റം. കഴിഞ്ഞ വർഷം 12-ാം സ്ഥാനത്തായിരുന്ന യുപി ഇക്കുറി രണ്ടാം സ്ഥാനത്തെത്തി. അതേ സമയം 2018 ലെ പട്ടികയിൽ 21-ാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറി 28-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം വളർത്താൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചുവെന്ന സംസ്ഥാന സർക്കാരിന്റെ അവകാശവാദം ഇതോടെ ചോദ്യചിഹ്നമാവുകയാണ്.

കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് പട്ടിക പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന തെലങ്കാന ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിവരങ്ങളുടെ ലഭ്യത, ഏകജാലക സംവിധാനം, തൊഴിൽ, പരിസ്ഥിതി തുടങ്ങി ബിസിനസ് മേഖലയെ സഹായിക്കുന്ന 180 ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ബിസിനസ് പരിഷ്കാര കർമ്മപദ്ധതി റാങ്കിംഗ് നിശ്ചയിച്ചത്.

പട്ടികയിൽ ആദ്യ  സ്ഥാനങ്ങളിലെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും ഉൾപ്പെടെ പലവട്ടം ആവർത്തിച്ചിരുന്നു. ഇതിനായി നിരവധി നടപടികൾ സ്വീകരിച്ചതായും  സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ മുന്നേറ്റമുണ്ടാക്കാൻ കഴിയാഞ്ഞതോടെ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ നിക്ഷേപങ്ങൾക്കായി
വിദേശ കമ്പനികൾ സംസ്ഥാനങ്ങളെ

തെരഞ്ഞെടുക്കുന്നതിന് ഈ റാങ്ക് പട്ടിക നിർണായക ഘടകമാക്കാറുണ്ട്. അയൽ സംസ്ഥാനമായ തമിഴ്നാട് കഴിഞ്ഞ വർഷം 15-ാംസ്ഥാനത്തായിരുന്നുവെങ്കിൽ ഇക്കുറി 14 ലെത്തി. ഈ സാഹചര്യത്തിലും  കേരളം പിന്നോട്ടു പോയത് സംസ്ഥാനത്തെ വ്യവസായ രംഗത്തും ആശങ്ക വിതയ്‌ക്കുന്നു.

മധ്യപ്രദേശ് (4), ജാർഖണ്ഡ് (5), ഛത്തീസ്ഗഢ് (6), ഹിമാചൽ പ്രദേശ് (7), രാജസ്ഥാൻ (8), പശ്ചിമ ബംഗാൾ (9), ഗുജറാത്ത് (10) തുടങ്ങിയവയാണ് പട്ടികയിൽ ആദ്യ പത്തിൽ എത്തിയ മറ്റ് സംസ്ഥാനങ്ങൾ. കോവിഡ് – 19  പ്രതിസന്ധിക്കിടയിലും രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ടെന്നും ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താൻ  സംസ്ഥാനങ്ങൾ അസാധാരണ ഊർജ്ജം പ്രകടിപ്പിക്കുന്നുണ്ടെന്നും മന്ത്രി നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. 2015 മുതലാണ് കേന്ദ്ര സർക്കാർ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ സ്വീകരിക്കുന്ന നടപടികളുടെ അടിസ്ഥാനത്തിൽ
സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കി തുടങ്ങിയത്.

ShareTweetSendShare

More News from this section

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies