ചേർത്ത് പിടിച്ച് മുത്തം നൽകി മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. നമ്പർ 20 മദ്രാസ് മെയ്‌ലിൽ മമ്മൂട്ടിക്ക് ഉമ്മ നൽകുന്ന ചിത്രമാണ് മോഹൻലാൽ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ കൊടുത്ത് പൊട്ടിച്ചിരിക്കുന്ന മോഹന്‍ലാല്‍, ഈ ഭാഗങ്ങള്‍ സിനിമാപ്രേമികളുടെയും ഇരുവരുടെയും ആരാധകരുടെയും എന്നത്തെയും ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങളാണ്.
‘പ്രിയപ്പെട്ട ഇച്ചാക്ക, നല്ലൊരു പിറന്നാൾ ദിനം നേരുന്നു, എന്നും സ്നേഹം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ.’–ചിത്രത്തിനൊപ്പം മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ പിറന്നാൾ സന്ദേശം ഇരുവരുടെയും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് മോഹൻലാലിന്റെ പിറന്നാൾ പോസ്റ്റിനു താഴെ പ്രതികരണവുമായി എത്തിയത്.
നേരത്തെ മോഹൻലാലിന്റെ പിറന്നാളിന് വിഡിയോ സന്ദേശവുമായാണ് മമ്മൂട്ടി എത്തിയത്.
1971ല്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യ ചിത്രം. ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ് മമ്മൂട്ടി ഡയലോഗ് പറഞ്ഞത്.
2020ല്‍ റിലീസ് ചെയ്ത അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ആണ് അവസാനമായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. 49 വർഷം നീളുന്ന അഭിനയജീവിതത്തിൽ ഒപ്പം അഭിനയിച്ചവരും സംവിധായകരും ഉൾപ്പെടുന്ന താരലോകം മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേര്‍ന്നു.
My dear Ichakka..wish you a Happy Birthday and many more to come…Love you always….God bless 🙏
Posted by Mohanlal on Sunday, September 6, 2020















