സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 01:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിന്റെ ഗൾഫ് കുടിയേറ്റ ചരിത്രം പ്രധാനമായും വിദേശ പണവരവിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാൽ കുടിയേറ്റത്തിലൂടെ പണത്തിനൊപ്പം സാമൂഹിക മൂല്യങ്ങളും ആശയങ്ങളും നാട്ടിലേക്ക് എത്തുന്നുണ്ടോ എന്ന ചോദ്യമാണ് പുതിയൊരു ലോകബാങ്ക് പഠനം ഉയർത്തുന്നത്. സൗദി അറേബ്യയിൽ ജോലി ചെയ്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയവരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ലിംഗപരമായ വിഷയങ്ങളെയും കുറിച്ച് താരതമ്യേന കൂടുതൽ യാഥാസ്ഥിതികമായ സമീപനമുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ദേശീയ മാധ്യമങ്ങളിൽ പഠനം വലിയ ചർച്ചയാകുകയാണ്. പല മാധ്യമങ്ങളിലും വിഷയത്തിൽ ഡിബേറ്റ് അടക്കം നടക്കുന്നുണ്ട്.

“Beyond Money: Does Migration Experience Transfer Gender Norms? Empirical Evidence from Kerala, India” എന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയവരെയും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരെയും കുടിയേറ്റാനുഭവമില്ലാത്തവരെയും താരതമ്യം ചെയ്താണ് ഗവേഷണം.

ഭാര്യ അനുസരിക്കാത്ത സാഹചര്യത്തിൽ ഭർത്താവിന് അവളെ മർദിക്കാൻ അവകാശമുണ്ടെന്ന് സൗദിയിൽ നിന്ന് മടങ്ങിയെത്തിയവരിൽ ഏകദേശം 43 ശതമാനം പേർ അഭിപ്രായപ്പെട്ടതായി പഠനം പറയുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ ഇത് ഏകദേശം 37 ശതമാനമാണ്.

സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചോദ്യത്തിലും വ്യത്യാസം പ്രകടമാണ്. സ്ത്രീകളുടെ ‘അസഭ്യമായ വസ്ത്രധാരണം’ പുരുഷന്മാരെ മോശമായി പെരുമാറാൻ പ്രേരിപ്പിക്കാമെന്ന് സൗദി റിട്ടേണികളിൽ ഏകദേശം 70 ശതമാനം പേർ കരുതിയപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരിൽ ഇത് 61.4 ശതമാനമായിരുന്നു.

ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ തന്നെ അശ്രദ്ധയാണ് സംഭവത്തിന് കാരണമാകുന്നതെന്ന നിലപാടും സൗദിയിൽ നിന്നും മടങ്ങിയവരിൽ കൂടുതലായി കണ്ടെത്തി. ഇവരിൽ ഏകദേശം പകുതിയോളം പേർ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരിൽ ഇത് 42.5 ശതമാനമായിരുന്നു.

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീക്ക് സമൂഹത്തിൽ ബഹുമാനം നഷ്ടപ്പെടുമെന്ന് കരുതിയവരുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. സൗദിയിൽ നിന്ന് മടങ്ങിയെത്തിയവരിൽ 68 ശതമാനം പേർ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരിൽ ഇത് 59.6 ശതമാനമാണ്.

അതേസമയം, സൗദിക്ക് പുറമെ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ താരതമ്യേന കൂടുതൽ ഉദാരമായ സമീപനമാണ് കണ്ടെത്തിയത്. ഇതിലൂടെ കുടിയേറ്റത്തിന്റെ സാമൂഹിക സ്വാധീനം എല്ലാ രാജ്യങ്ങളിലും ഒരുപോലെയല്ലെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

Kerala Migration Survey 2013-ലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. കേരളത്തിലെ 14 ജില്ലകളിലായി നടത്തിയ സർവേയിൽ നിന്നുള്ള വിവരങ്ങളിൽ നിന്ന് 256 സൗദിയിൽ നിന്നും വന്നവർ, മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 322 പേർ, 8,614 കുടിയേറ്റാനുഭവമില്ലാത്തവർ എന്നിവരുടെ നിലപാടുകളാണ് താരതമ്യം ചെയ്തത്.

കുടിയേറ്റത്തിന്റെ ഫലമായി പണം മാത്രമല്ല, ആശയങ്ങളും പെരുമാറ്റരീതികളും സാമൂഹിക മൂല്യങ്ങളും രാജ്യാതിർത്തികൾ കടന്ന് സഞ്ചരിക്കാമെന്ന ‘social remittances’ എന്ന ആശയമാണ് പഠനം മുന്നോട്ടുവയ്‌ക്കുന്നത്. വിദേശത്ത് ഒരു വ്യക്തി അനുഭവിക്കുന്ന സാമൂഹിക-സാംസ്കാരിക അന്തരീക്ഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമുള്ള ചില നിലപാടുകളിലും പ്രതിഫലിച്ചേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

പഠനത്തിലെ കണ്ടെത്തലുകളെ കോൺഗ്രസ് എംപി ശശി തരൂർ ‘അലോസരപ്പെടുത്തുന്നത്’ എന്നാണ് വിശേഷിപ്പിച്ചത്. കേരളം മുസ്ലിം പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിൽ വലിയ മുന്നേറ്റം നൽകിയിട്ടുണ്ടെന്നും വിദേശത്തുനിന്നുള്ള യാഥാസ്ഥിതികവും പിന്തിരിപ്പൻ സ്വഭാവമുള്ളതുമായ സാമൂഹിക സമീപനങ്ങളുടെ വരവ് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും തരൂർ പ്രതികരിച്ചു.

അതേസമയം, പഠനത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സൗദി റിട്ടേണികളുടെ സാമ്പിൾ താരതമ്യേന ചെറുതാണെന്നും ഉപയോഗിച്ച സർവേ ഡാറ്റ 2013-ലേതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സൗദിയിലേക്ക് കുടിയേറിയവരുടെ മുൻകാല സാമൂഹിക നിലപാടുകൾ പഠനഫലത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന വാദവും ഉയരുന്നുണ്ട്.

 

Tags: Saudi ArabiaKerala migration
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies