ഓരോ ദിവസവും വലിപ്പം കുറയുന്ന ഗോവർധന പർവ്വതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഓരോ ദിവസവും വലിപ്പം കുറയുന്ന ഗോവർധന പർവ്വതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 03:07 pm IST
FacebookTwitterWhatsAppTelegram

ഐതിഹ്യകഥകളെല്ലാം വെറും കെട്ടുകഥകൾ എന്ന് വാദിക്കുന്നവർ തീർച്ചയായും സന്ദർശിക്കണം ചില സ്ഥലങ്ങൾ. പുരാണകഥകൾ സത്യമാണെന്ന് തെളിയിക്കുന്ന ഈ സ്ഥലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും, തീർച്ച.

അത്തരം സ്ഥലങ്ങളിൽ ആരും കാണാൻ കൊതിക്കുന്ന ഒരു സ്ഥലമാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ദ്വാപരയുഗത്തിൽ നിലയ്‌ക്കാതെ പെയ്ത മഴയിൽ ശ്രീകൃഷ്ണ ഭഗവാൻ ചൂണ്ടുവിരലിൽ എടുത്തുയർത്തിയ ഗോവർധന പർവ്വതത്തെ പരിചയപ്പെടാം. വിശ്വാസികൾക്കിടയിൽ വലിയൊരു സ്ഥാനം തന്നെയാണ് ഈ പർവ്വതത്തിന് ഉള്ളത്.

പണ്ടൊരിക്കൽ വൃന്ദാവനത്തിലെ ജനങ്ങൾ ഇന്ദ്രനെയാണ് പൂജിച്ചിരുന്നത്. ഇന്ദ്രനെ തൃപ്തിപ്പെടുത്തുവാനായി അവർ എല്ലാവർഷവും പൂജകൾ തുടർന്നുപോന്നിരുന്നു. എന്നാൽ നമ്മൾ പൂജിക്കേണ്ടത് ഇന്ദ്രനെയല്ല, പകരം ഗോക്കളെയാണെന് ശ്രീകൃഷ്ണൻ പറയുകയും തുടർന്ന് ജനങ്ങൾ ഇന്ദ്രനെ പൂജിക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്തു. ഗോക്കളെ ആരാധിക്കാൻ തുടങ്ങിയ ജനങ്ങളോട് ഇന്ദ്രന് അസംതൃപ്തി ഉണ്ടാവുകയും അവർക്കുള്ള ശിക്ഷയെന്നോണം ഭൂമിയിൽ നിർത്താതെ മഴ പെയ്യിക്കുകയും ചെയ്തു. ഈ മഴയിൽ ജനങ്ങളും മൃഗങ്ങളും വളരെയധികം ദുരിതത്തിലായി. അങ്ങനെ മഴയിൽ നിന്നുള്ള താത്കാലിക പരിഹാരമെന്ന നിലയിൽ ശ്രീകൃഷ്ണൻ ചൂണ്ടുവിരൽ ഉപയോഗിച്ച് പർവ്വതം ഉയർത്തി. പരന്ന പർവ്വതം ആയതിനാൽ എല്ലാവരെയും അതിനടിയിൽ ഉൾക്കൊള്ളിക്കാൻ സാധിച്ചു. ഏഴുദിവസത്തോളം കൃഷ്ണൻ പർവ്വതം ഉയർത്തിപ്പിടിച്ചു എന്നാണ് പറയുന്നത്. തുടർന്ന് കൃഷ്ണന്റെ ദൈവിക ശക്തിയിൽ ഇന്ദ്രന് കീഴടങ്ങേണ്ടി വന്നു.

ഈ പർവ്വതവുമായി ബന്ധപ്പെട്ട മറ്റൊരു കഥ പറയാം. ഓരോ ദിവസവും ഈ പർവ്വതം കടുകുമണിയോളം വലുപ്പം കുറയുന്നുണ്ട് എന്നാണ് പറയുന്നത്. പണ്ടൊരിക്കൽ പുലത്സ്യ മഹർഷി മഥുരയിൽ നിന്നും കാശിക്ക് പോകുന്ന വേളയിൽ പർവ്വത രാജനായ ദ്രോണകലയുടെ മകനായ ഗോവർധനനെ കൂടെ കൂട്ടാൻ ആഗ്രഹിച്ചു. പുലത്സ്യ മഹർഷിയുടെ ആവശ്യപ്രകാരം മകനെ അദ്ദേഹത്തിന്റെയൊപ്പം പറഞ്ഞയക്കാൻ ദ്രോണകല തീരുമാനിച്ചു. കൂടാതെ ഒരു നിബന്ധനയും പറഞ്ഞു. കാശിയിൽ എത്തിയാൽ മാത്രമേ ഗോവർധനനെ താഴെ വെക്കാൻ പാടുള്ളൂ എന്നും അല്ലാത്തപക്ഷം എപ്പോഴും കയ്യിൽ കരുതണം എന്നായിരുന്നു നിബന്ധന. എന്നാൽ ഒരു പ്രത്യേക സ്ഥലത്ത് എത്തിയപ്പോൾ പർവ്വതത്തിന്റെ ഭാരം വർധിക്കുവാൻ തുടങ്ങി. ഭാരം താങ്ങാനാവാതെ പുലത്സ്യ മഹർഷി പർവ്വതം താഴെ വെച്ചു. താഴെ വെക്കുവാനായി ഗോവർധനൻ ചെയ്ത കള്ളത്തരം ആണെന്ന് മനസിലാക്കിയ പുലത്സ്യ മഹർഷി ഗോവർധനനെ നോക്കി ഇങ്ങനെ ശപിച്ചു, ഓരോ ദിവസവും കടുകുമണി വലുപ്പത്തോളം ചെറുതാകട്ടെ.

പർവ്വതത്തെ വലം വെക്കുന്നത് നല്ലതാണെന്നാണ് വിശ്വാസികൾ പറയുന്നത്. ഏകദേശം 11 കിലോമീറ്ററാണ് പർവ്വതത്തിന്റെ ചുറ്റളവ്.ഉത്തർപ്രദേശിലെ മഥുരയിൽ വൃന്ദാവനത്തിനടുത്തായാണ് ഗോവർധന പർവ്വതം സ്ഥിതിചെയ്യുന്നത്.

ഈ പ്രദേശത്ത് പതിനാറാം നൂറ്റാണ്ടിലെ അവശേഷിപ്പുകളായി നിരവധി കെട്ടിടങ്ങൾ കാണാമെങ്കിലും അതുസംബന്ധിച്ച തെളിവുകളൊന്നും പുരാവസ്തു വകുപ്പിൽ ഇല്ല.നിരവധി വിശ്വാസികളും ചരിത്രകാരന്മാരും ഇവിടെ എത്താറുണ്ട്.

Tags: IndianIndian_placesuthar_pradesh
ShareTweetSendShare

More News from this section

സ്വപ്നതുല്യമായ വെഡിങ് ഫോട്ടോഷൂട്ട് വേണോ? ബ്രൈമോറിലേക്ക് സ്വാ​ഗതം

മലയാളികളുടെ വിവാഹ വേദികളെ അലങ്കരിക്കുവാൻ പൂക്കൂടയുമായി ഒരു തമിഴ് ഗ്രാമം.. തോവാള

നെല്പാടങ്ങളുടെ ഹരിതാഭയിൽ സേവ് ദി ഡേറ്റ്; ആലപ്പുഴയില്‍ കേരളത്തിന്റെ നെല്ലറയിലേക്ക് പോകാം; കുട്ടനാടൻ ഫോട്ടോ ഷൂട്ട്

കൊടൈക്കനാൽ : മധുചന്ദ്രികയുടെ സ്വപ്ന സ്വർഗീയ സുഖം നുകരാൻ മഞ്ഞിലൂടെ ഒരു യാത്ര പോകാം

ഹണിമൂൺ ആഘോഷിക്കാൻ ഒരു ട്രിപ്പ് പോയാലോ : നേർത്ത മഞ്ഞിന്റെ പുതപ്പിനുള്ളിലെ സോഫ്റ്റ് ട്രക്കിങ്ങുമായി വടക്കൻ കേരളത്തിന്റെ ഊട്ടി

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരെ മാടി വിളിച്ച് കേരളത്തിന്റെ ഊട്ടി: ഹെയർപിൻ വളവുകളുടെ സൗന്ദര്യവുമായി പൊൻമുടി

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies