ന്യൂഡല്‍ഹി: ഷാന്‍ഹായ് ഉച്ചകോടിയുടെ ഭാഗമായ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്ന് മോസ്കോവിലെത്തും. സമ്മേളനത്തിന് മുന്നോടിയായി ജയശങ്കര്‍ ഇറാനും സന്ദര്ശിക്കുമെന്നാണറിവ്. കഴിഞ്ഞയാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇറാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ പ്രതിരോധ നയത്തിന് സര്‍വ്വവിധ പിന്തുണയും നല്കിയ റഷ്യയും ഇറാനും പാകിസ്താനോടുള്ള സമീപനത്തിലും കാതലായ മാറ്റമാണ് വരുത്തിയിരിക്കുന്നത്.
റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഷാന്‍ഹായ് രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ വിവിധ ഘട്ടങ്ങളിലായി പ്രതിരോധം, ആഭ്യന്തരസുരക്ഷ, വിദേശകാര്യം, വാണിജ്യം, വിനോദസഞ്ചാരം എന്നീ വിവിധ വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാറുണ്ട്. ഷാന്‍ഹായ് കൂട്ടായ്മയിലൂടെ ഏഷ്യയിലെ രാജ്യങ്ങളുടെ സഹകരണമാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്.
ഇത്തവണ ഉച്ചകോടിയുടെ തുടക്കം പ്രതിരോധ മന്ത്രിതല ചര്‍ച്ചകളോടെ യായിരുന്നു. ഇന്ത്യയും ചൈനയും ഇതിനിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ അതിര്‍ത്തി സംബന്ധമായ നയം ശക്തമായാണ് ചൈനയ്ക്ക് മുമ്പാകെ വെച്ചത്.
Comments