പൂനേ: ഭീമാ കോറേഗാവ് വിഷയത്തില്‍ അക്രമത്തിന് നേതൃത്വം കൊടുത്ത കമ്യൂണിസ്റ്റ് ഭീകരരെ എന്‍.ഐ.എ പിടികൂടി. സാഗര്‍ താത്യാരാം ഗോര്‍ഖേ, രമേശ് മുരളീധര്‍ ഗായ്ച്ചോര്‍, ജ്യോതി രഗോഭാ ജഗ്ദീപ് എന്നിവരേയാണ് പിടികൂടിയത്. സുപിഐ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ ഉപവിഭാഗമായ കബീര്‍ കാലാ മഞ്ചിന്റെ പ്രവര്‍ത്തകരാണ് മൂന്ന് പേരെന്ന് അന്വേഷണ സംഘം അറിയിച്ചു. മുംബൈയിലെ പ്രത്യേക കോടതിയില്‍ പ്രതികളെ ഇന്ന് ഹാജരാക്കും.
പൂനേയിലെ ശനിവാര്‍ വാഡയില്‍ എല്‍ഗാര്‍ പരിഷദിന്റെ പേരില്‍ നടത്തിയ യോഗത്തില്‍ മൂന്നുപേരും സംബന്ധിച്ചിരുന്നു. ഇവരുടെ പ്രകോപനപരമായ പ്രസംഗം കലാപത്തിനാഹ്വാനം ചെയ്യുന്നവിധമായിരുന്നു.മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ചും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും കമ്യൂണിസ്റ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാണ് ഇവരെന്നും പോലീസ് അറിയിച്ചു.
2017 ഡിസംബര്‍ 31ന് നടത്തിയ പ്രസംഗം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ശത്രുതയും വളര്‍ത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. മഹാരാഷ്ട്രയില്‍ നിരവധി സ്ഥലത്ത് പ്രക്ഷോഭമായി അത് കത്തിപ്പടര്‍ന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. 2018 നവംബര്‍ 15നാണ് പൂനേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ജനുവരി 24നാണ് എന്‍.ഐ.എ കേസ്സ് ഏറ്റെടുത്തത്.
Comments